പി റ്റി തോമസ് എം എല്‍ എയുമായി ഐ എന്‍ ഓ സി നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി

20160803_202358aന്യൂയോര്‍ക്ക്: മുന്‍ പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവുമായ പി റ്റി തോമസ് എം എല്‍ എ ക്ക് ഐ എന്‍ ഓ സി നേതാക്കള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ഐ എന്‍ ഓ സി ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലൂടെ മുന്നേറുമെന്നുള്ള ശുഭാപ്തി വിശ്വാസം നേതാക്കള്‍ പ്രകടിപ്പിച്ചു.

മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായ സിമി റോസ്‌ബെല്‍ ജോണ്‍, കുവൈറ്റ് ഓ. ഐ.സി. സി. പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, എന്നിവരെയും ഐ എന്‍ ഓ സി നോര്‍ത്ത് അമേരിക്കന്‍ ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ എന്‍ ഓ സി) നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍, നാഷണല്‍ ട്രഷറര്‍ ജോസ് ചാരുംമൂട് , കേരള ചാപ്റ്റര്‍ (ഓ ഐ സി സി) ഭാരവാഹികളായ ചെയര്‍മാന്‍ തോമസ്­ റ്റി ഉമ്മന്‍, പ്രസിഡണ്ട്­ ജയചന്ദ്രന്‍ രാമകൃഷ്ണന്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, തമിഴ്‌നാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കോശി ഉമ്മന്‍, ലോണാ എബ്രഹാം, ഐ എന്‍ ഓ സി ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ് തുടങ്ങിയ പ്രമുഖ ഐ എന്‍ ഓ സി നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

20160803_202500a 20160803_202511aa 20160803_202730aa P T THOMAS MLA OICC 1

Print Friendly, PDF & Email

Leave a Comment