Flash News

ഗര്‍ഭിണിയെ കൊന്ന് റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചത് അയല്‍വാസി; വഴിവിട്ട ബന്ധം കൊലയില്‍ കലാശിച്ചു

August 5, 2016

killed pregnant lady aswathiകോട്ടയം: അതിരമ്പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി ഖാദര്‍ യൂസുഫ് (43) എന്നയാളാണെന്ന് തെളിഞ്ഞു. അമ്മഞ്ചേരി നെരപ്പുകാലായില്‍ വിശ്വനാഥന്‍െറ (തമ്പാന്‍) മകള്‍ അച്ചുവിനെ (അശ്വതി -20) കൊലപ്പെടുത്തിയത് അയല്‍വാസിയായ ഖാദര്‍ യൂസുഫ് ഒറ്റക്കാണ്.

കൊലപ്പെടുത്തിയശേഷം ഒരുദിവസം മൃതദേഹം പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് അടുത്തദിവസം കാറില്‍ തനിയെ കൊണ്ടുപോയി റബര്‍ തോട്ടത്തില്‍ തള്ളിയത്. കൊലക്കുശേഷം അടുത്തദിവസം ഖാദര്‍ യൂസുഫ് സ്വന്തം കാറിലാണ് മൃതദേഹം റബര്‍ തോട്ടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്.

വീട് നിര്‍മാണത്തിന് വൈദ്യുതി കടം കൊടുത്തപ്പോള്‍ തുടങ്ങിയ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടര വര്‍ഷമായി യൂസുഫ് ഇവിടെ സ്ഥിരതാമസക്കാരനാണ്. ഇയാളുടെ ഭാര്യ വിദേശത്തും. ഇവിടെ താമസം തുടങ്ങിയശേഷം രണ്ടുതവണ ഭാര്യ സുമി വന്നിരുന്നു. കഴിഞ്ഞതവണ വന്നപ്പോള്‍ യൂസുഫ് ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടാക്കി. കൈയേറ്റത്തില്‍ കസേരകൊണ്ട് അടിയേറ്റ് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഒറ്റക്ക് താമസിക്കുന്ന യൂസുഫ് സമീപവാസിയായ തമ്പാന്‍െറ വീടുമായി അടുപ്പത്തിലായിരുന്നു. സ്ഥലം വാങ്ങി വീട് വെക്കുന്നതിനുമുമ്പ് കിണര്‍ കുഴിക്കാന്‍ തുടങ്ങി. ഇതിനാവശ്യമായ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിക്കുവേണ്ടിയാണ് തമ്പാന്‍െറ വീടുമായി സഹകരണം തുടങ്ങുന്നത്. തുടര്‍ന്ന്, തമ്പാന്‍െറ വീട്ടില്‍നിന്ന് കെ.എസ്.ഇ.ബി അനുമതിയോടെ വൈദ്യുതി നല്‍കി.
വീട് പണി പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതുവരെ തമ്പാന്‍െറയും വൈദ്യുതി വാടക യൂസുഫാണ് നല്‍കിയത്. പിന്നീട് യൂസുഫും തമ്പാനും ദിവസേന ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിലേക്ക് ബന്ധം വളര്‍ന്നു. മദ്യം വാങ്ങാനുള്ള പണം മിക്കപ്പോഴും യൂസുഫ് എടുത്തു. 2013-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ടതോടെ തമ്പാന്‍െറ മകള്‍ അശ്വതി പഠനം ഉപേക്ഷിച്ച് വീട്ടില്‍തന്നെയായി. ഇതോടെ ഇരുവരും തമ്മില്‍ അടുത്തു.

2015 നവംബര്‍ ആദ്യവാരത്തില്‍ തമ്പാന്‍െറ ഭാര്യാമാതാവ് മാലതിയുടെ സഹോദരി കോഴഞ്ചേരിയിലെ ലീലാമണിയുടെ ഭര്‍ത്താവ് മരിച്ചു. ലീലാമണിയുടെ രണ്ടുമക്കള്‍ വിദേശത്തായതിനാല്‍ ഒറ്റക്കായ അവര്‍ക്ക് കൂട്ടിന് അശ്വതിയെ കോഴഞ്ചേരിക്ക് കൊണ്ടുപോയി. കോഴഞ്ചേരിയിലെത്തിയ അശ്വതിയെ തയ്യല്‍ പഠിപ്പിക്കാന്‍ ഒരു സ്ഥാപനത്തിലുമാക്കി.

കഴിഞ്ഞ നവംബര്‍ ഒമ്പതിന് രാവിലെ കോഴഞ്ചേരിയിലെ വീട്ടില്‍നിന്ന് പോയ അശ്വതി പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന്, നവംബര്‍ പത്തിന് അവര്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി. ഇതോടൊപ്പം അശ്വതിയെ കാണാനില്ലെന്ന പരാതി തമ്പാനും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. പരാതി നല്‍കാന്‍ തമ്പാന് കൂട്ടുപോയത് യൂസുഫാണ്. എന്നാല്‍, യൂസുഫിന്‍െറ അറിവോടെയാണ് അശ്വതി പോയത്. മൂന്നാം ദിവസം അശ്വതിയുടെ അമ്മ സിന്ധുവിന്‍െറ കുടുംബവീടായ കോട്ടയം പുത്തനങ്ങാടിയിലെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ഒരുകാള്‍ വന്നു. ‘എന്നെ ഇനി ആരും അന്വേഷിക്കേണ്ട, എന്‍െറ കല്യാണം കഴിഞ്ഞു’ എന്നുമാത്രം പറഞ്ഞ് അശ്വതി ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്ന്, ഒരു മാസത്തിനുശേഷം ആറന്മുള പൊലീസ് കോട്ടയം ഗാന്ധിനഗര്‍ പൊലീസിന്‍െറ സഹായത്തോടെ തമ്പാന്‍െറ വീട്ടിലെത്തി അശ്വതിയെ കണ്ടുകിട്ടിയാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് അശ്വതിയുടെ വീട്ടിലെത്തിയത് അറിഞ്ഞ് ഒരു ദിവസം സന്ധ്യക്ക് അശ്വതി വീട്ടിലെത്തി. അമ്മയുടെ വായ പൊത്തിപ്പിടിച്ചശേഷം ‘ഞങ്ങള്‍ സുഖമായി ജീവിക്കുന്നു. പൊലീസിനെക്കൊണ്ട് തല്ലിക്കരുതേ’ എന്നുമാത്രം പറഞ്ഞശേഷം മടങ്ങിപ്പോയി.

ഒരു വര്‍ഷമായി അശ്വതി യൂസുഫിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇരുവരും വിവിധ ജില്ലകളിലും സംസ്ഥാനത്തിന്‍െറ പുറത്തും സഞ്ചരിച്ചു. ഇതിനിടെ അശ്വതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും അശ്വതി എതിര്‍ത്തതിനാല്‍ നടക്കാതെ പോയതാണെന്ന് സംശയിക്കുന്നു.

വിദേശത്തുനിന്ന് ഭാര്യ മടങ്ങിവരുമെന്നതിനാലാണ് അശ്വതിയെ ഒഴിവാക്കാനുള്ള ശ്രമം യൂസുഫ് ഊര്‍ജിതപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാത്രി അശ്വതിയെ കൊലപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി അതിരമ്പുഴ ഐക്കരക്കുന്ന് ഭാഗത്ത് റബര്‍ തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ട വിവരം യൂസഫുതന്നെ തമ്പാനോട് പറഞ്ഞെങ്കിലും തമ്പാന്‍ കാര്യമാക്കാതെ സമീപത്ത് കൂലിവേലക്ക് പോയി. സാധാരണ ദിവസങ്ങളിലെപോലെ വൈകീട്ട് യൂസുഫും തമ്പാനും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു.

കൊലപ്പെട്ടെന്ന് കരുതുന്ന ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും ഇരുവരും മദ്യപിച്ചു. ഞായറാഴ്ച രാവിലെ മദ്യം വാങ്ങാന്‍ 400 രൂപ തമ്പാന്‍െറ കൈവശം യൂസുഫ് നല്‍കുകയും ചെയ്തു.

ഗര്‍ഭിണിയുടെ കൊല: പ്രതികളെ പിടികൂടിയ പൊലീസിന് ഡി.ജി.പിയുടെ അഭിനന്ദനം

കോട്ടയം: അതിരമ്പുഴ കേസില്‍ ദിവസങ്ങള്‍ക്കകം പ്രതിയെ വലയിലാക്കിയതിന് ജില്ലാ പൊലീസിന് ഡി.ജി.പിയുടെ അഭിനന്ദനം.

ജില്ലാ പൊലീസ് മേധാവിയെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അടക്കമുള്ളവര്‍ നേരിട്ട് അഭിനന്ദനം അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ ക്രിമിനല്‍ കേസുകളുടെയും അന്വേഷണത്തില്‍ എസ്.പിമാര്‍ മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ശ്രദ്ധചെലുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി ബി. സന്ധ്യ, കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ കേസിന്‍െറ പുരോഗതി അന്വേഷിച്ചത്.എന്നാല്‍, ലോക്കല്‍ പൊലീസ് മുതല്‍ മുകളിലുള്ളവര്‍ നടത്തിയ പഴുതടച്ച നീക്കങ്ങള്‍ സേനക്ക് അഭിമാനകരമായ നേട്ടമായി.

RELATED NEWS: ഗര്‍ഭിണിയുടെ കൊലപാതകം: പ്രതി കസ്റ്റഡിയില്‍, കൊലക്കുകാരണം അവിഹി ത ഗര്‍ഭം

യുവതിയായ ഗര്‍ഭിണിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top