Flash News

സൗദിയിലെ തൊഴില്‍ പ്രതിസന്ധി: മന്ത്രി കെ.ടി ജലീല്‍ സൗദിയില്‍ പോകാനുള്ള സമയം ഇതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

August 5, 2016

kt-jaleel-shakthi-anti-endosulfan-epathramന്യൂഡല്‍ഹി: മന്ത്രി കെ.ടി ജലീലിന്‍െറ സൗദി സന്ദര്‍ശനത്തിന് പറ്റിയ സമയമല്ല ഇതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. തൊഴില്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട തിരക്കിലാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍. ഇതിനിടയില്‍ മന്ത്രിയുടെ കാര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല. ജലീലിന്‍െറ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുവെ തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നുവെന്ന് വികാസ് സ്വരൂപ് പറഞ്ഞു. വിഷയം നയതന്ത്ര പാസ്പോര്‍ട്ടിന്‍േറതല്ല. യാത്രക്ക് തെരഞ്ഞെടുത്ത സമയമാണ് പ്രശ്നം. ഓരോ സംസ്ഥാനത്തെയും എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും സുരക്ഷിതത്വത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിബദ്ധമാണ്. സൗദിയില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാരുടെ കാര്യത്തില്‍ നാലിന പദ്ധതിയാണ് നടപ്പാക്കി വരുന്നത്. ഭക്ഷണം, ചികിത്സ, ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശുചിത്വ കാര്യങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവക്കാണ് ആദ്യത്തെ പരിഗണന. ഇതിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി തൊഴില്‍ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ സാധാരണ നിലക്ക് ലേബര്‍ കോടതിയിലാണ് പോകേണ്ടത്. പക്ഷേ, തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിശോധിക്കന്‍ സൗദി ഒരു കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ സമിതികള്‍ കൈകാര്യം ചെയ്യും. തൊഴിലാളികള്‍ക്കു വേണ്ടി സൗദി തൊഴില്‍ മന്ത്രാലയം അഭിഭാഷകരെ ഏര്‍പ്പെടുത്തും. ഈ നടപടിക്രമങ്ങള്‍ രണ്ടു മൂന്നുദിവസത്തിനകം ഉണ്ടാവും. മാസങ്ങളായി ശമ്പളം കിട്ടുന്നില്ല എന്നതടക്കമുള്ള പരാതികള്‍ പരിശോധിക്കും.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗദിയിലെ തന്നെ മറ്റു കമ്പനികളില്‍ ജോലിക്ക് കയറാന്‍ തക്ക വിധത്തില്‍ വ്യവസ്ഥകളില്‍ ഇളവു നല്‍കും. ഇതുസംബന്ധമായ പിഴ, ഫീസ് തുടങ്ങിയവ ഒഴിവാക്കും. മറ്റു ചില കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികളെ ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്.

നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ തിരിച്ചത്തെിക്കുന്നതിനുള്ള ക്രമീകരണമാണ് നാലാമത്തെ പദ്ധതി. തിരിച്ചയക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് സൗദി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top