Flash News

കുപ്രസിദ്ധ മോഷ്ടാവ് ‘പരുന്ത് പ്രാഞ്ചി’ കുടുങ്ങി

August 6, 2016

parunthu pranchiപാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് ചാലക്കുടി സ്വദേശി ഫ്രാന്‍സിസ് (49) എന്ന ‘പരുന്ത് പ്രാഞ്ചി’ അറസ്റ്റില്‍. ഒലവക്കോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. ആഗസ്റ്റ് രണ്ടിന് മലപ്പുറം കോട്ടപ്പടി സ്വദേശി അബ്ദുല്‍ സലാമിന്‍െറ വീട്ടില്‍നിന്ന് മോഷ്ടിച്ച 45 പവന്‍ സ്വര്‍ണത്തില്‍ 15 പവന്‍ ഒഴിച്ചുള്ളവ ഇയാളില്‍നിന്ന് കണ്ടെടുത്തു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഫ്രാന്‍സിസ് 14 മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ജനാല തുറന്നിട്ട് കിടന്നുറങ്ങുന്നവരുടെ മാല, വള, പാദസരം എന്നിവയും ജനാലക്കരികിലെ തൊട്ടിലില്‍ ഉറങ്ങുന്ന കുട്ടികളുടെ ആഭരണങ്ങളും പൊട്ടിച്ചെടുക്കുകയാണ് ഇയാളുടെ രീതി. പരുന്ത് റാഞ്ചുന്ന രീതിയില്‍ മോഷണം നടത്തുന്നതിനാലാണ് ഇയാള്‍ക്ക് ‘പരുന്ത് പ്രാഞ്ചി’ എന്ന് പേര് വീണത്. ഇരുനില വീടുകളുടെ മുകള്‍നിലയിലെ ജനാലയിലൂടെ മോഷണം നടത്തുന്ന പ്രതി നിമിഷങ്ങള്‍ക്കകം ഊര്‍ന്നിറങ്ങി സ്ഥലം വിടും.

കളവ് മുതലുകള്‍ കോയമ്പത്തൂര്‍ ഉക്കടത്തെ ഇടനിലക്കാര്‍ വഴിയാണ് വില്‍ക്കുന്നത്. ലോട്ടറിയെടുക്കാനും മദ്യത്തിനുമാണ് കൂടുതല്‍ പണം ചെലവഴിച്ചത്. 17 വര്‍ഷത്തോളമായി മോഷണം നടത്തുന്ന ഫ്രാന്‍സിസിനെതിരെ നൂറോളം കേസുകളുണ്ട്. വിവിധ കേസുകളില്‍ 11 വര്‍ഷം തടവില്‍ കഴിഞ്ഞു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് താമസം. ട്രെയിനില്‍ വന്നാണ് കേരളത്തില്‍ മോഷണം നടത്തി തിരിച്ചു പോകുന്നത്.

parunthu pranchi gold


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top