ഡാലസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

dr.m v pillaiഡാലസ്: ഒരു വസന്തകാലത്തിന്റെ ഓര്‍മ്മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലം കൂടി ആഗതമാകുന്നു. ഗൃഹാതുരത്വത്തിന്റെ മധുരസ്‌മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ മഹോത്സവം.

നമ്മുടെ മുതുമുത്തച്ഛന്മാര്‍ അനുഭവിച്ച ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ഓണനാളുകളാണോ ഞാനടക്കമുള്ള പുതുതലമുറകള്‍ ഇന്ന് അനുഭവിക്കുനത്? ആ ഗൃഹാതുരത്വത്തിന്റെ മാധുര്യവും, മലയാളി സഹോദരങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കനുമുള്ള മനസ്സും, പ്രവാസി മലയാളികളുടെ ഇടയില്‍ നിലനിര്‍ത്തുവാനും പുതിയ തലമുറയ്ക്ക് കൈമാറുവാനും ഡാളസിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഡാലസ് സൗഹൃദ വേദി പുതുമയേറിയ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓണം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 10-നു കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷ പരിപാടികളുടെ മുഖ്യ അതിഥി ആദരണനീയനായ ഡോ. എം.വി പിള്ള ആയിരിക്കും.

ഓണാഘോഷ പരിപാടിയുടെ വിജയപ്രദമായ നടത്തിപ്പിലേക്കു വിവിധ കമ്മറ്റികളെ തെരഞ്ഞെടുത്തതായി സെക്രട്ടറി ശ്രീ അജയകുമാര്‍ അറിയിച്ചു.

DSV Logo

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News