Flash News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തെരുവുനായ കടിച്ചെടുത്ത് നൂറു മീറ്ററിലധികം വലിച്ചിഴച്ചു

August 7, 2016

dog bite child

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തെരുവുനായ കടിച്ചെടുത്ത് നൂറു മീറ്ററിലധികം ദൂരത്തില്‍ ഓടി. മാതാവ് അലറിവിളിച്ച് പിറകെ ഓടി കുഞ്ഞിനെ രക്ഷിച്ചു.

ഫറോക്കില്‍ രതീഷ് കുമാര്‍ – സുജില ദമ്പതികളുടെ മകള്‍ ആവണിയെയാണ് പട്ടാപ്പകല്‍ നായ കടിച്ചുവലിച്ച് കൊണ്ടുപോയത്. കുട്ടിയുടെ ഇടതു കൈ കടിച്ചുപിടിച്ചാണ് നായ ഓടിയത്. കൈയുടെ രണ്ടുഭാഗത്തും, വലിച്ചുകൊണ്ടുപോവുന്നതിനിടെ തല കല്ലിലിടിച്ചും പരിക്കേറ്റിട്ടുണ്ട്. ദേഹമാസകലം മുറിവുണ്ട്. അടുക്കള ജോലിചെയ്യുകയായിരുന്ന അമ്മ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പുറത്തേക്ക് ഓടി വന്നത്. ഈ സമയം നായ കുഞ്ഞിനെ കടിച്ചുവലിച്ചുപോവുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ നായക്ക് പിറകെ ഓടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമീപപ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായി. കോട്ടപ്പാടം, ചന്ത പ്രദേശങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലു വയസ്സുകാരി ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഫറോക്ക് ചന്ത കരിപാത്ത് സുബൈറിന്‍െറ മകള്‍ റിഫ ഫാത്തിമ (നാല്), കോട്ടപ്പാടം വാലഞ്ചേരി പറമ്പ് ഫാത്തിമ അഫ്ന (11), ഫറോക്ക് ചന്ത ചെമ്പകശ്ശേരി പാത്തൈ (61), ചന്ത വടക്കെ തടത്തില്‍ ജമീല (43), വഴുതക്കാട് പറമ്പ് മഹബൂബിന്‍െറ മകള്‍ ഷിഫാന (16), ഇതര സംസ്ഥാന തൊഴിലാളി ഒഡിഷ സ്വദേശി സഹദേവ് (40) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top