ഫിലാഡല്‍ഫിയായില്‍ ഇന്റര്‍ ചര്‍ച്ച് ടൂര്‍ണമെന്റ് നടത്തി

unnamedഫിലാഡല്‍ഫിയ: മലയാളി സോക്കര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ജൂലൈ 23 ശനിയാഴ്ച ഫ്ലൂഹര്‍ പാര്‍ക്കിലെ സോക്കര്‍ ഫീല്‍ഡില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയോടു കൂടി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടന്നു.

വാശിയേറിയ മത്സരത്തില്‍ ഈ വര്‍ഷം 5 ടീമുകള്‍ തമ്മില്‍ മത്സരിച്ചു. ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്, ക്രിസ്‌റ്റോസ് മാര്‍ത്തോമ ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ച്, സെ.തോമസ് സീറോ മലബാര്‍ ചര്‍ച്ച് ECOG വാരിയേഴ്‌സ് എന്നീ ടീമുകളാണ് ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവില്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ച് ഫൈനലില്‍ എത്തുകയും, സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.

വിജയികള്‍ക്ക് വൈകുന്നേരം 5 മണിക്ക് നടന്ന സമാപന ചടങ്ങില്‍ വച്ച് ജസ്റ്റിന്‍ ജോസ് (വൈസ് പ്രസിഡന്റ്), മാത്യു വര്‍ഗീസ്, എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കുകയും ചെയ്തു.

ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം സോക്കര്‍ പ്രേമികള്‍ മത്സരം കാണുവാനായി എത്തിചേര്‍ന്നു.

ഈ മത്സരത്തിന്റെ വന്‍ വിജയത്തിനായി ജോയി കല്ലാമ്പുറത്ത്, ജോമിന്‍ ജോര്‍ജ്ജ്, ജയിസണ്‍ കാരാവള്ളി, മാറ്റ് വര്‍ഗീസ്, ജയിസണ്‍ വര്‍ഗീസ്, ലയ്‌സണ്‍ തോമസ്, ജെയിസണ്‍ ജെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചു.

unnamed (1)

Print Friendly, PDF & Email

Leave a Comment