സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിയമങ്ങള്‍; ഇനി മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം

Procedure to Renew Driving License Online through MOI 01ജിദ്ദ: സൗദിയില്‍ ഇനി മുതല്‍ അബ്‌ഷര്‍ സിസ്‌റ്റം വഴി മാത്രമെ ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ പുതുക്കാന്‍ സാധിക്കു എന്നും, കൂടാതെ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ്‌ ഹാജരാക്കണമെന്നും ട്രാഫിക്‌ ജനറല്‍ ഡയറക്ടര്‍ അറിയിച്ചു.

അതേസമയം അംഗീകൃത ആശുപത്രികളില്‍നിന്നോ, മെഡിക്കല്‍ സെന്ററുകളില്‍ നിന്നോ സാഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകള്‍ മാത്രമെ അംഗീകരിക്കു എന്ന്‌ മദീന ട്രാഫിക്‌ ബ്രാഞ്ച്‌ ലൈസന്‍സ്‌ ഡയറക്ടരായ കേണല്‍ ഫഹദ്‌ ഹുസ്സൈന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ലൈസന്‍സ്‌ ആപ്ലിക്കേഷന്‍ നല്‍കുന്ന ആള്‍ക്ക്‌ ഡ്രൈവിങ്ങിനെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിച്ച്‌, സര്‍ട്ടിഫിക്കേറ്റ്‌ നല്‍കുന്നതിനായി അംഗീകൃത ആശുപത്രികളെയും മെഡിക്കല്‍ സെന്ററുകളെയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌ ഡയറക്ടറേറ്റ്‌. പ്രസ്‌തുത സ്ഥാപനങ്ങള്‍ അബ്‌ഷറുമായി സാങ്കേതികമായി കണക്‌റ്റഡ്‌ ആയിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment