Flash News

തൊമ്മന്‍‌കുത്തിലെ അപകടം; തന്നെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന് പറഞ്ഞിട്ടില്ലെന്ന് യുവതിയും ഭര്‍ത്താവും

August 11, 2016 , സ്വന്തം ലേഖകന്‍

thommanകൊച്ചി: സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ പത്രങ്ങളും പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തയാണെന്ന് സൈനികനായ രാഹുല്‍.

തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്കു ചാടി നീന്തിയെത്തിയ രാഹുലിനോട് ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന് അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ ഒടുവില്‍ രാഹുല്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത. ഇതേതുടര്‍ന്ന് പട്ടാളക്കാരനെ അഭിനന്ദിച്ചും യുവതിയെ അധിക്ഷേപിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കമന്‍റുകളും ട്രോളുകളും വന്നു. എന്നാല്‍, വാര്‍ത്ത വ്യാജമാണെന്ന് യുവതിയും രാഹുലും പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി രാഹുല്‍ തൊടുപുഴയില്‍നിന്ന് സ്വദേശമായ തൊമ്മന്‍കുത്തിലേക്ക് പോകുകയായിരുന്നു. തൊമ്മന്‍കുത്ത് പാലത്തിനടുത്തത്തെിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന് മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന് കരുതി രാഹുല്‍ പുഴയിലേക്ക് എടുത്തുചാടി. മുട്ടിനു മുകളിലേ വെള്ളമുണ്ടായിരുന്നുള്ളൂ. രാഹുല്‍ നടന്ന് യുവതിയുടെ അടുത്തത്തെുമ്പോഴേക്കും അവര്‍ താനേ പിടിച്ച് എഴുന്നേറ്റിരുന്നു. ഇതിനിടെ പിറ്റേദിവസം ജോലി സ്ഥലത്തേക്ക് മടങ്ങാനുളള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും, വില കൂടിയ മൊബൈലും നഷ്ടമായി.

‘ഇനി ഇക്ക സഹായിച്ചോളും’ എന്ന് യുവതി രാഹുലിനോട് പറഞ്ഞു. തനിക്ക് യുവതിയെ സാഹസികമായി രക്ഷിക്കേണ്ടി വരികയോ അവര്‍ തന്നോട് തൊടരുതെന്നു പറയുകയോ ചെയ്തിട്ടില്ളെന്ന് രാഹുല്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നതത്രയും പച്ചക്കള്ളമാണെന്ന് യുവതിയും ഭര്‍ത്താവും പറയുന്നു. അല്‍പസമയം പുല്‍പടര്‍പ്പില്‍ പിടിച്ചുകിടന്ന ശേഷം അധികം ആഴമോ ഒഴുക്കോ ഇല്ലാത്ത പുഴയില്‍നിന്ന് താനേ കരയിലേക്ക് കയറുകയായിരുന്നു. ഈ സമയത്താണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. ഇതിനിടെ തന്‍െറ അവശത കണ്ട് ഒരാള്‍ എടുക്കണോ എന്ന് ചോദിച്ചു. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്ന് പറഞ്ഞു. മറ്റ് പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് -അവര്‍ വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്ന വാര്‍ത്ത:

തൊടുപുഴ: മരിയ്ക്കാന്‍ പോകുമ്പോഴും ഭര്‍ത്താവല്ലാതെ അന്യപുരുഷനെ ദേഹത്ത് തൊടീയ്ക്കില്ല എന്ന വാശിയുമായി ഭാര്യ. ത്രിശങ്കുവിലായി ഭര്‍ത്താവും നാട്ടുകാരും! തൊടുപുഴയിലാണ് സംഭവം.

തൊമ്മന്‍ കുത്ത് കാണാന്‍ വന്ന ദമ്പതികള്‍ ബൈക്ക് മറിഞ്ഞു വെള്ളത്തില്‍ പോയി. യുവതിയ്ക്ക് ഭാഗ്യത്തിന് പുല്ലില്‍ പിടികിട്ടി. അവിടുന്ന് വലിച്ചു കയറ്റാന്‍ ഭര്‍ത്താവിനും കഴിഞ്ഞില്ല. സഹായിയ്ക്കാന്‍ പുഴയില്‍ ഇറങ്ങിയ നാട്ടുകാരെ ഞെട്ടിപ്പിച്ചുകൊണ്ട് ഭര്‍ത്താവ് അല്ലാതെ ആരും ദേഹത്ത് തൊടണ്ട എന്ന വാശിയുമായി യുവതിയും നില്‍പ്പായി.

ഭാര്യ പുഴയില്‍ വീണതിനെ തുടര്‍ന്ന് യുവാവ് നിലവിളിക്കുകയും ഭാര്യയെ രക്ഷിക്കാന്‍ കരയില്‍നിന്നു ശ്രമിക്കുകയും ചെയ്തെങ്കിലും കൈയെത്തിയില്ല. ഇതിനിടെയാണ് നിലവിളി കേട്ട് സമീപവാസിയായ പട്ടാളക്കാരനും ഏതാനും നാട്ടുകാരും ഓടിയെത്തിയത്. മറ്റൊന്നുമാലോചിക്കാന്‍ നില്‍ക്കാതെ പട്ടാളക്കാരന്‍ പുഴയില്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ ഭര്‍ത്താവല്ലാതെ ആരും തൊടരുതെന്നലറി യുവതി ബഹളമുണ്ടാക്കിയത്. ഭര്‍ത്താവ് രക്ഷിക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും ഭാര്യയുടെ അടുത്തെത്താന്‍ പോലുമായില്ല. നീന്തല്‍ വശമില്ലാത്തതിനാല്‍ പുഴയില്‍ ചാടാനും യുവാവ് ധൈര്യപ്പെട്ടില്ല.

ഇതിനിടെ യുവതി പിടിച്ചുനിന്ന പുല്‍പ്പടര്‍ന്ന് അടര്‍ന്നു തുടങ്ങി. മിനിറ്റുകള്‍ക്കകം അത് പൂര്‍ണമായും വേര്‍പെടുന്നതിനിടെ അടുത്തുള്ള പുല്ലില്‍ പിടിച്ചുകിടക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചു. യുവതിയുടെ കൈകള്‍ അടുത്ത പുല്‍പടര്‍പ്പിലായി. രക്ഷാപ്രവര്‍ത്തനെത്തിയവര്‍ ഉപദേശിച്ചെങ്കിലും തന്നെ മറ്റാരും തൊടരുതെന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നു. പത്തുമിനിട്ടോളം യുവതി ഇങ്ങനെ കിടന്നു. രാത്രിയിലെ കനത്ത ഇരുട്ടും കുത്തൊഴുക്കും എല്ലാവരിലും ആശങ്ക പടര്‍ത്തി. ഇങ്ങനെ തുടര്‍ന്നാല്‍ യുവതിയുടെ പ്രേതത്തിനായി നാളെ തിരച്ചില്‍ നടത്തേണ്ടി വരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യുവതി നിലപാടില്‍ ഉറച്ചുനിന്നു.

അടുത്ത കാലത്ത് വിവാഹിതരായവരാണ് ഇവര്‍. ഭര്‍ത്താവ് നിസംഗനായി സ്ഥലത്ത് നിന്നു. സാരമില്ല എന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും ആള് കുലുങ്ങിയില്ല. ഒടുവിലത്തെ ആശ്രയമായിരുന്ന പുല്ലും കൂടെ പോയതോടെ അപകടമാകുമെന്നു മനസ്സിലായ നാട്ടുകാര്‍ കൂട്ടായെടുത്ത തീരുമാനപ്രകാരം നാട്ടുകാരനായ പട്ടാളക്കാരന്‍ പുഴയില്‍ ചാടി നീന്തിയെത്തി യുവതിയെ ബലം പ്രയോഗിച്ച്‌ എടുത്ത് തോളത്തിട്ട് കരയ്ക്കെത്തിച്ചതോടെയാണ് ആശങ്കയകന്നത്. ചാകാന്‍ നേരത്തും ചേട്ടന്‍ മാത്രം തൊട്ടാല്‍ മതിയെന്ന് വാശിപിടിച്ച പെങ്ങള്‍ക്ക്’ അത്യാവശ്യം ഉപദേശവും കൊടുത്താണ് നാട്ടുകാര്‍ പിരിഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top