ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി പഠനം നടത്താന്‍ വീണ്ടും അനുമതി. കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും പഠനത്തിന് അനുമതി നല്‍കിയത്. കഴിഞ്ഞ ജൂലായ് 29ന് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്. കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമാണെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കുമ്മനം രാജശേഖരന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെയാണ് കേന്ദ്രം വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നുവെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാനായുള്ള അപേക്ഷ വീണ്ടും കേന്ദ്രത്തിന് നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.
വിമാനത്താവളത്തിന്റെ റണ്‍വേ അതേപടി നിലനിര്‍ത്തണമെന്നും കൈത്തോടുകള്‍ പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. വിമാനത്താവളം തുടങ്ങണമെങ്കില്‍ പാരിസ്ഥിതിക അനുമതി, പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍.ഒ.സി., കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി എന്നിവ ആവശ്യമാണ്.
2005ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആറന്മുള പദ്ധതിക്ക് അനുമതി നല്‍കുന്നത്. ഏകദേശം 700 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവള നിര്‍മ്മാണ പദ്ധതി. വിമാനത്താവള പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭം നടത്തിവരുകയാണ്. വിമാനത്താവളം വന്നാല്‍ അത് ഗുരുതരമായ പാരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൈദരാലി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍; കൊലപ്പെടുത്തിയത് കാര്‍ തട്ടിയെടുക്കാന്‍, മൃതദേഹം കത്തിച്ച് വഴിയരികയില്‍ ഉപേക്ഷിച്ചു
നാടോടി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല -ചെന്നിത്തല
ഗുവാഹതി ചീഫ് ജസ്റ്റിസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി.
മമ്പുറം തങ്ങളുടെ സംഭാവന ചരിത്രം തമസ്കരിക്കുന്നു -കെ.കെ.എന്‍. കുറുപ്പ്
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
മന്ത്രി ബാബുവിനെതിരായ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കാമുകനും ഓട്ടോ ഡ്രൈവറും പിടിയില്‍
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 28 ശനിയാഴ്ച; റോജി ജോണ്‍ എം.എല്‍.എ, ജേക്കബ് തോമസ് ഐ.പി.എസ്, വര്‍ഗീസ് ജോര്‍ജ് മുഖ്യാതിഥികള്‍
തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു
പ്രശസ്ത സംവിധായകനും ഛായാഗ്രഹനുമായ എ. വിന്‍സെന്റ് അന്തരിച്ചു
മന്ത്രി മുനീര്‍ സഞ്ചരിച്ചത് ഔദ്യോഗിക വാഹനത്തിലല്ല, പ്രവാസി വ്യവസായിയുടെ ആഡംബര കാറില്‍
ആറന്മുള വിമാനത്താവളം കേരളത്തിനാവശ്യമില്ല: കെ. മുരളീധരന്
മലര്‍വാടി, ടീന്‍ ഇന്ത്യ, മാധ്യമം ലിറ്റില്‍ സ്കോളര്‍ പാലക്കാട് സബ് ജില്ലാ മത്സര വിജയികള്‍
ജേക്കബ് തോമസിന്‍െറ രാജി സ്വീകരിക്കില്ല, കത്ത് പിണറായിയുടെ ഒത്താശയോടെ, ലക്ഷ്യം സ്ഥാനം ഉറപ്പിക്കല്‍; അന്തിമ തീരുമാനം പിണറായി എടുക്കും
വകുപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന് തിരിച്ചടി, റൂള്‍സ് ഓഫ് ബിസിനസിനെതിരെ ഘടക കക്ഷി മന്ത്രിമാര്‍
തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കുന്നു; ശിഷ്ട ജീവിതം ആധ്യാത്മിക, സാമൂഹിക സേവനത്തിന്
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം 20ന്, ഒരുക്കം പൂര്‍ത്തിയായി
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി
അസ്ഹര്‍ മസ്ഊദിനെ പാകിസ്താന് അറസ്റ്റ് ചെയ്തിട്ടില്ലന്ന് ഇന്റലിജന്‍സ്
ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും
Leave a Reply