Flash News

പ്രസവാവധി ഇനി 26 ആഴ്ച

August 11, 2016

16-pregnant-sna_TH_2375304eന്യൂഡല്‍ഹി: പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതിന് മാതൃത്വ ആനുകൂല്യ നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍െറ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.

രണ്ടു മക്കളുടെ കാര്യത്തിലാണ് ആനുകൂല്യം. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും. കുട്ടികളെ ദത്തെടുക്കുന്ന അമ്മക്കും 12 ആഴ്ചത്തെ മാതൃത്വ അവധി അനുവദിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥയുണ്ട്. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിചരിക്കുന്നതിന് ക്രഷ് നിര്‍ബന്ധമാക്കി.

24 ആഴ്ചത്തെ മാതൃത്വ അവധിയാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശിപാര്‍ശ. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം എട്ടുമാസത്തെ അവധി-ആനുകൂല്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. വ്യവസായ നടത്തിപ്പ് ലളിതമാക്കുന്ന കോര്‍പറേറ്റ് സൗഹൃദ വ്യവസ്ഥകളുള്ള ഫാക്ടറി നിയമഭേദഗതി ബില്ലും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് ബുധനാഴ്ചതന്നെ പാര്‍ലമെന്‍റില്‍ കൊണ്ടുവരുകയും ചെയ്തു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരുടെ പെന്‍ഷന്‍, റിട്ടയര്‍മെന്‍റിനു ശേഷമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച ശിപാര്‍ശകളും മന്ത്രിസഭ പാസാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top