Flash News

ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ പുറത്താക്കി; മഹേഷ് പഞ്ചു പുതിയ സെക്രട്ടറി

August 12, 2016

kca_0തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.ആര്‍. രാജ്മോഹനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. മഹേഷ് പഞ്ചുവാണ് പുതിയ സെക്രട്ടറി.

മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥിന് അക്കാദമിയില്‍ കരാര്‍ നീട്ടിക്കൊടുക്കാത്തതുസംബന്ധിച്ച പ്രശ്നങ്ങളാണ് സെക്രട്ടറിയുടെ പുറത്താകലിന് വഴിവെച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് അക്കാദമിയില്‍ കയറിപ്പറ്റിയ ജയന്തിയെ 2016 ജൂലൈ 10നാണ് കരാര്‍ കാലാവധി അവസാനിപ്പിച്ച് സാംസ്കാരിക വകുപ്പ് പറഞ്ഞുവിടുന്നത്. നിയമനത്തില്‍ കൃത്രിമം കണ്ടെത്തിയെന്നും ജയന്തിയുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം ഇല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ഇതിനു പുറമേയാണ് ഇവരുടെ നിയമനം സംബന്ധിച്ച ഫയലുകള്‍ അക്കാദമിയില്‍നിന്ന് മോഷണം പോയെന്നും അനധികൃതമായി ജയന്തി കൈപ്പറ്റിയ ഒരു വര്‍ഷത്തെ ശമ്പളവും പലപ്പോഴായി അക്കാദമിയില്‍നിന്ന് വാങ്ങിയ 54,000 രൂപയും സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ജൂലൈ 21ന് രാജ്മോഹന്‍ മന്ത്രി എ.കെ. ബാലന് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍, ഈ റിപ്പോര്‍ട്ടുകളൊന്നും കണക്കിലെടുക്കാതെ ഇവരെ വീണ്ടും അക്കാദമിയിലെടുക്കാന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അക്കാദമി ചെയര്‍മാന്‍ കമലിനോടും രാജ്മോഹനോടും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇവരെ തിരികെ എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇരുവരും മന്ത്രിയെ അറിയിച്ചത്. പക്ഷേ, മന്ത്രിയുടെ ഓഫിസില്‍നിന്നുതന്നെ സെക്രട്ടറിയോട് റിപ്പോര്‍ട്ട് മാറ്റിയെഴുതാന്‍ ആവശ്യപ്പെടുകയും സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് നേരില്‍ വിളിച്ച് ശാസിക്കുകയും ചെയ്തിരുന്നു. ഇതിനും വഴങ്ങാത്തതോടെയാണ് രാജ്മോഹനെ തല്‍സ്ഥാനത്തുനിന്നും നീക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top