തിരുവനന്തപുരം ലുലുമാള്‍ തറക്കല്ലിടല്‍ 20ന്

Lulu-Mall-Trivandrum-1-768x430-768x430തിരുവനന്തപുരം: തലസ്ഥാനത്ത് ആക്കുളത്ത് ആരംഭിക്കുന്ന ലുലു ഷോപ്പിങ് മാളിന്‍െറ ശിലാസ്ഥാപനം ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ലുലുഗ്രൂപ് മേധാവി എം.എ. യൂസുഫലി അറിയിച്ചു. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന മാളിന് 2000 കോടി രൂപയാണ് ലുലുഗ്രൂപ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയില്‍ കേരളത്തിലത്തെുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

5000ലധികം ആളുകള്‍ക്ക് നേരിട്ടും 20000ല്‍പരം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോപ്പിങ് മാളിന് പുറമെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവയും ഇതോടനുബന്ധിച്ച് പണിയുന്നുണ്ട്. മാളില്‍ 200ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലുലു ഹൈപര്‍ മാര്‍ക്കറ്റ്, ഫുഡ്കോര്‍ട്ട്, ഐസ് സ്കേറ്റിങ്, സിനിമാശാല, കുട്ടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയടക്കം ഒരുക്കും. 2019 മാര്‍ച്ചോടെ മാളിന്‍െറ പണി പൂര്‍ത്തിയാകും.

Print Friendly, PDF & Email

Leave a Comment