Flash News

നാടന്‍ ബോംബും വടിവാളും കത്തിയുമായി പൊലീസിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം; എസ്.ഐ ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്ക്

August 13, 2016

police-1തൃശൂര്‍: വടിവാളും കത്തിയുമായി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ എസ്.ഐ ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒല്ലൂരിന് സമീപം കാച്ചേരിയിലാണ് നാടിനെ നടുക്കിയ ആമ്രകണം.

ബോംബേറിലെ പ്രതികള്‍ ഒളിച്ചിരുന്ന രഹസ്യ കേന്ദ്രത്തിലത്തെിയ പൊലീസിനുനേരെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പൊലീസിനെ കണ്ടതോടെ വടിവാളുമായി ആക്രമിക്കുകയായിരുന്നു. ഒല്ലൂര്‍ എസ്.ഐ പ്രശാന്ത് ക്ളിന്‍റണ്‍, സി.പി.ഒമാരായ ധനേഷ്, ഗിരീഷ് കുമാര്‍, സിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുണ്ടാസംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്പ്പെടുത്തി. രണ്ടുപേര്‍ രക്ഷപ്പെട്ടു.

അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാര്‍ക്കുനേരെയാണ് ഗുണ്ടകള്‍ നാടന്‍ ബോംബ് എറിഞ്ഞത്. അരണാട്ടുകരയിലെ കോഴി വ്യാപാരിയുടെ വീട്ടില്‍ ബൈക്കിലത്തെി ബോംബെറിഞ്ഞ കേസില്‍ അഞ്ചേരി സ്വദേശികളും ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്തിന്‍െറ കൂട്ടാളികളുമായ നെയ്മര്‍ എന്ന നിനോ, കറുമ്പൂസ് എന്ന നെല്‍സണ്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വ്യാപാരിയായ ജോണ്‍സന്‍െറ വീടിനുനേരെയാണ് ആക്രമണം നടന്നത്. ശക്തന്‍മാര്‍ക്കറ്റില്‍ ഇറച്ചി വ്യാപാരിയായ ഇയാളുടെ വീട്ടിലേക്ക് ബൈക്കിലത്തെിയ സംഘം പന്നിപ്പടക്കം എറിയുകയായിരുന്നു. മതിലില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ പന്നിപ്പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. 10,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സംഘം ഏതാനും ദിവസമായി ഭീഷണിപ്പെടുത്തിയിരുന്നതായി ജോണ്‍സന്‍െറ മകന്‍ പറഞ്ഞു.

വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് വിയ്യൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ മനോജിന്‍െറ അവണൂരിലുള്ള വീടിനുനേരെ ബൈക്കിലത്തെിയ സംഘം പന്നിപ്പടക്കം എറിഞ്ഞത്. കുറച്ചുനാള്‍ മുമ്പ് കുറ്റിമുക്കിലെ ഫ്ളാറ്റില്‍ അക്രമമുണ്ടാക്കിയ കടവി രഞ്ജിത്തിനെ വിയ്യൂര്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ചിരുന്നു. ഇതിന്‍െറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഘം ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുനിന്ന് രണ്ട് നാടന്‍ ബോംബും വടിവാളും കത്തിയും കണ്ടെടുത്തു. മറ്റൊരു ആക്രമണത്തിന് ആസൂത്രണം ചെയ്താണ് സംഘം ഒളിസങ്കേതത്തില്‍ തമ്പടിച്ചിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top