- Malayalam Daily News - https://www.malayalamdailynews.com -

സഹ്ല മഹറായി ആവശ്യപ്പെട്ടത് 50 പുസ്തകങ്ങള്‍

book as maharമലപ്പുറം: സഹ്ല നെച്ചിയില്‍ എന്ന പെണ്‍കുട്ടി തന്‍െറ വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് പുസ്തകങ്ങള്‍. വരന്‍ അനീസ് സന്തോഷപൂര്‍വം അത് വാങ്ങി നല്‍കുകയും ചെയ്തു. വള്ളുവമ്പ്രം അത്താണിക്കലിലായിരുന്നു ഈ അപൂര്‍വ വിവാഹം. വിവാഹമൂല്യമായി സഹ്ല ചോദിച്ചത് 50 പുസ്തകങ്ങള്‍. മതം, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന ഇവയുടെ ലിസ്റ്റും നല്‍കി. സഹ്ല ആവശ്യപ്പെട്ട 50 പുസ്തകങ്ങളും ബംഗളൂരുവില്‍നിന്ന് അനീസ് വാങ്ങി നല്‍കി. പഴയ പുസ്തകങ്ങള്‍ വാങ്ങി ചെലവ് ചുരുക്കുകയും ചെയ്തു.

ആഗസ്റ്റ് 11നായിരുന്നു വിവാഹം. മഹ്റെന്നാല്‍ പെണ്ണിന്‍െറ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും അവള്‍ ആവശ്യപ്പെട്ടതെന്തോ അത് നല്‍കുകയാണ് ചെയ്യേണ്ടതെന്നും അനീസ് പറയുന്നു. ബിരുദാനന്തര ബിരുദധാരികളാണ് അനീസും സഹ്ലയും. സഹ്ല ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് എം.എ പൊളിറ്റിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ള അനീസ്, അധ്യാപകനും കമുകറ ആര്‍ട്ട് കമ്യൂണിറ്റിയില്‍ ആര്‍ട്ട് ഡയറക്ടറുമാണ്. അത്താണിക്കലിലെ നെച്ചിയില്‍ ഷംസുദ്ദീനും റംലയുമാണ് സഹ്ലയുടെ മാതാപിതാക്കള്‍. ചേളാരി ചെനക്കലങ്ങാടി മേടപ്പില്‍ അബ്ദുല്‍ അസീസിന്‍െറയും സൈനബയുടെയും മകനാണ് അനീസ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]