മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്

cricketമലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ന്യൂയോര്‍ക്ക് ക്വീന്‍സ് കണ്ണിങ്ഹാം പാര്‍ക്കില്‍, ഓഗസ്റ്റ് 20-നു വേദിയാകും. ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നുള്ള എട്ടു മലയാളി ചര്‍ച്ച് ക്രിക്കറ്റ് ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. “Cricket for a cause ” എന്ന ആശയത്തില്‍ ക്രമീകരിച്ചിട്ടുള്ള ഈ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ലഭിക്കുന്ന പണം Ronald McDonald House of Long ഐലന്‍ഡ് (A Non-profit organization located in the Cohen Children’s Medical Center of New York campus) നു സഹായഹസ്തമായി നല്‍കും

മഴവില്‍ FM, TLJ EVENTZ, R&T IT Solutions, Floral Park Medical PC എന്നിവരാണ് പാരമ്പയുടെ സ്പോണ്‍സര്‍മാര്‍. ഈ സംരഭം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണവും സാന്നിധ്യവും ആവശ്യപെടുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ക്രിക്കറ്റ് കളി ആസ്വദിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം തേടുന്ന ഒരുപറ്റം കുട്ടികള്‍ക്കു കൈത്താങ്ങായി തീരുന്ന ഈ ക്രിക്കറ്റ് പരമ്പരക്ക് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു പറ്റം മലയാളി ചെറുപ്പക്കാരാണ് നേതൃത്വം നല്‍കുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിന്‍സ് ജോസഫ് 646-725-1564, മനു ജോര്‍ജ് 516-570-0781, ജോഷ് ജോസഫ് 516-302-6804 , ജോപിസ് അലക്സ് 718-501-0557, റോജിസ് ഫിലിപ്പ് 516-728-3623, ഗോകുല്‍ രാജ് 718-974-0703, മെജോ മാത്യു 516-376-4528, ജെറി ജോര്‍ജ് 516-710-8886.

Print Friendly, PDF & Email

Leave a Comment