നിരഞ്ജന്‍ കുമാറിന് ശൗര്യചക്ര

Niranjan Kumarന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ച മലയാളി സൈനികന്‍ ഇ.കെ. നിരഞ്ജന്‍ കുമാറിന് ശൗര്യചക്ര. വ്യോമകേന്ദ്രത്തില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് എന്‍.എസ്.ജി ബോംബ് സ്ക്വാഡ് അംഗമായ നിരഞ്ജന്‍ കൊല്ലപ്പെട്ടത്. നിരഞ്ജന്‍ കുമാറിന്‍െറ ധീരതക്കുള്ള അംഗീകാരമായി മരണാനന്തര ബഹുമതിയായാണ് മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ ശൗര്യചക്ര നല്‍കുന്നത്.

സ്ഫോടനത്തില്‍ പരിക്കേറ്റ എന്‍.എസ്.ജി ബോംബ് സ്ക്വാഡിലെ അംഗമായ നായക്കും ബഹുമതിയുണ്ട്. ആര്‍മി ചീഫിന്‍െറ ധീരതക്കുള്ള ബഹുമതിയാണ് റോക്കറ്റ് എന്ന പേരുള്ള നായക്ക് ലഭിക്കുക. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പെട്ട രണ്ടരവയസ്സുകാരനായ റോക്കറ്റ് മനേസര്‍ കേന്ദ്രമായുള്ള എന്‍.എസ്.ജി കമാന്‍ഡോ സംഘത്തിലെ അംഗമാണ്. നിരഞ്ജന്‍ കുമാറിന് പുറമെ, കശ്മീരിലും മറ്റും ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവന്‍വെടിഞ്ഞ 11 പേര്‍ക്കാണ് ഇക്കുറി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശൗര്യചക്ര പ്രഖ്യാപിച്ചത്.

indian-flag-waving-gif-animation-9

 

Print Friendly, PDF & Email

Leave a Comment