ഓണത്തിന് കേരളത്തില്‍ വിഷരഹിത പച്ചക്കറി

vegetableപാലക്കാട്: ഓണത്തിന് കൃഷിവകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സഹകരണ വകുപ്പ് എന്നിവയുടെ 3000 ഒൗട്ട്ലെറ്റുകളിലൂടെ വിഷരഹിത പച്ചക്കറി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനകം 50,000 ഹെക്ടര്‍ സ്ഥലത്തേക്ക് ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഓണമത്തെുന്നതോടെ വിലക്കയറ്റമെന്ന അവസ്ഥക്ക് മാറ്റം വരുത്താന്‍ സാധ്യമായതെല്ലാം ചെയ്യും. ജനങ്ങള്‍ പച്ചക്കറികൃഷിയിലേക്ക് വ്യാപകമായി കടന്നുവരുന്നത് നല്ല മാറ്റമാണ്.
പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിന് ഇത് ഗുണം ചെയ്യും. തനതുവിളകളായ നെല്ല്, നാളികേരം എന്നിവക്ക് മുന്തിയ പരിഗണന നല്‍കും. നെല്‍വയലുകള്‍ ഇനി നികത്താതെ നോക്കുകയും നെല്‍കൃഷി വ്യാപിപ്പിക്കുകയും ചെയ്യും. ആഗോളീകരണവും കോര്‍പറേറ്റുകളുടെ ചൂഷണവുമാണ് വിലത്തകര്‍ച്ചക്ക് കാരണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സംഭരണവില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും പിണറായി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment