Flash News

ഡൊണള്‍ഡ് ട്രം‌പ് ടെക്‌സസ്സില്‍ മുന്നേറുന്നതായി സര്‍വ്വെ ഫലങ്ങള്‍

August 17, 2016

ClintonTrump-ഓസ്റ്റിന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ ടെക്‌സസ് സംസ്ഥാനത്ത് ട്രം‌പ് ഹില്ലരിയേക്കാള്‍ മുന്നില്‍!

ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബട്ട്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് എന്നിവര്‍ക്കു ശക്തമായ സ്വാധീനമുള്ള ടെക്‌സസ്സില്‍ ഇവര്‍ പരസ്യമായി നാളിതുവരെ ട്രം‌പിന് പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ട്രം‌പ് മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ആഗസ്റ്റ് 16 ചൊവ്വാഴ്ച പുറത്തുവിട്ട ഡമോക്രാറ്റിക്ക് ലീനിങ്ങ് ഫേം പബ്ലിക്ക് പോളിസി പോളിംഗിലാണ് ഡൊണാള്‍ഡ് ട്രം‌പിന് 44 ശതമാനവും, ഹില്ലരിക്ക് 38 ശതമാനവും വോട്ടുകള്‍ ലഭിച്ചത്. ഇപ്പോള്‍ 6 പോയിന്റ് മുമ്പിലാണ് ട്രം‌പ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒത്തൊരുമിച്ചു ട്രം‌പിന് പിന്തുണ നല്‍കുകയാണെങ്കില്‍ ഡബിള്‍ ഡിജിറ്റ് പോയിന്റ് ലീഡ് വര്‍ദ്ധിപ്പിക്കുവാനാണ് സാധ്യത എന്നും ചൂണ്ടികാട്ടുന്നു. 2008 ല്‍ ജോണ്‍ മക്കെയ്‌ന്‍ 12 ഉം, 2012 ല്‍ മിറ്റ് റോം‌നി പ്രസിഡന്റ് ഒബാമയ്‌ക്കെതിരായിരുന്ന 16 പോയിന്റ് ലീഡും നേടിയിരുന്നു.

ടെക്‌സസ്സില്‍ ട്രം‌പിന്റെ നില മെച്ചപ്പെടുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും ട്രം‌പ് മുന്നേറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ആഗസ്റ്റ് 16 ചൊവ്വാഴ്ച വിസ്‌കോണ്‍സിനില്‍ ‘ലൊ ആന്റ് ഓര്‍ഡര്‍’ വിഷയത്തില്‍ ട്രം‌പ് നടത്തിയ പ്രസംഗം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരുന്നു ട്രം‌പിന്റെ പ്രസംഗത്തിലെ ഉള്ളടക്കം. ഓരോ വാക്കുകളും കരുതലോടെ സംസാരിക്കുന്ന തലത്തിലേക്ക് ട്രം‌പ് ഉയരുന്നു എന്നതാണ് ഇന്നത്തെ പ്രസംഗം തെളിയിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top