Flash News

ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

August 17, 2016

ianj3ന്യൂജേഴ്‌സി: ഇന്ത്യയുടെ 70-ാംമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ നടത്തി.

ഓഗസ്റ്റ് 14-ാം തിയ്യതി ന്യൂജേഴ്സി ഓക്ക് സ്ട്രീറ്റില്‍നിന്ന് ആരംഭിച്ച സ്വാതന്ത്ര്യ ദിന പരേഡില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ‘ഭാരത് മാതാ കീ ജയ്, മഹാത്മാ ഗാന്ധി കീ ജയ്’ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് മുന്നേറിയ റാലി ഒരു മൈലോളം സഞ്ചരിച്ചതിനുശേഷം സമാപിച്ചു.

ദേശീയ പതാകയുമേന്തി നീങ്ങിയ റാലിക്ക് അകമ്പടി സേവിച്ച് നിരവധി വാഹനങ്ങളും അണിനിരന്നിരുന്നു. റോഡിനിരുവശവും നൂറുകണക്കിനു ദേശീയരും വിദേശീയരും റാലി വീക്ഷിക്കാന്‍ എത്തിയിരുന്നു.

ജേക്കബ് കുര്യാക്കോസ്, പ്രകാശ് കാരോട്ട്, രജി മറ്റപ്പില്ലി, വര്‍ഗീസ് മാഞ്ചേരി, സജു കുര്യാക്കാസ്, പീറ്റര്‍ ജേക്കബ്, ഷോണ്‍ ഡേവിസ്ഡ്, ജയിംസ് തുങ്കുഴി, സജി കീക്കാടന്‍ തുടങ്ങിയവര്‍ റാലിക്കു നേതൃത്വം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ സ്മരണകള്‍ അയവിറക്കിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് റാലിയില്‍ പങ്കെടുത്തവര്‍ പിരിഞ്ഞുപോയത്.

inaj1 inaj2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു”

  1. ഒരു ന്യൂജെഴ്‌സി മലയാളി says:

    ഈ വാര്‍ത്തയില്‍ അല്പം പോലും സത്യമില്ലെന്ന് ആദ്യമേ പറയട്ടെ. മലയാളികള്‍ക്കു മാത്രമല്ല മൊത്തം ഇന്ത്യക്കാര്‍ക്ക് നാണക്കേട് വരുത്തിവെക്കുന്ന ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് അപ്പാടെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ അതിന്റെ ആധികാരികത കൂടി പരിശോധിക്കണം. റാലിയില്‍ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടേ, ന്യൂജെഴ്സിയില്‍ വാര്‍ത്തയില്‍ പറയുന്ന സംഘടന ഒരു റാലി സംഘടിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്ത്യാദിന പരേഡില്‍ മൂന്നു നാലുപേര്‍ ഒരു ബാനറുമായി വന്ന് മാറിനിന്ന് ഫോട്ടോ എടുത്തതായിരിക്കും. അല്ലാതെ അവര്‍ സംഘടിപ്പിച്ച റാലിയിലല്ല ജനങ്ങള്‍ പങ്കെടുത്തത്. ഓക്ക് സ്‌ട്രീറ്റിലെ ബിസിനസ് സമൂഹം എല്ലാ വര്‍ഷവും ഇന്ത്യാ ദിന പരേഡ് സംഘടിപ്പിക്കാറുണ്ട്. ഞങ്ങള്‍ മലയാളികളൂം അതില്‍ പങ്കെടുക്കാറുണ്ട്. കൂട്ടത്തില്‍ നിന്ന് മാറി നിന്ന് ഫോട്ടോ എടുത്ത് ‘ആ റാലി ഞങ്ങള്‍ മലയാളികള്‍ സംഘടിപ്പിച്ചതാണെന്ന്’ പറയുന്നതിലെ ഔചിത്യം എന്താണ്. മലയാളികളുടെ തനിസ്വഭാവമല്ലേ ഇവര്‍ കാണിച്ചത്. ന്യൂജെഴ്സിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസ്സോസിയേഷനുകളും, മലയാളി അസ്സോസിയേഷനുകളുമുണ്ട്. അവരെയൊന്നും ഉള്‍പ്പെടുത്താതെ, അവരില്‍ നിന്ന് തല്ലിപ്പിരിഞ്ഞ് ഒരു തട്ടിക്കൂട്ട് പ്രസ്ഥാനമുണ്ടാക്കിയ നാലുപേര്‍ ചേര്‍ന്ന് ജനങ്ങളെ വിഢികളാക്കുന്ന ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകള്‍ക്കും, മലയാളികള്‍ക്കും നാണക്കേട് വരുത്തി വെക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top