Flash News

തമ്മനം സ്വദേശിനിയുടെ തിരോധാനം: പ്രതികള്‍ ഐ.എസ് കണ്ണികള്‍

August 18, 2016

800x480_IMAGE56875286കൊച്ചി: തമ്മനം സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ഐ.എസ് റിക്രൂട്ടിങ് ഏജന്‍സിയിലെ കണ്ണികളാണെന്ന് സംശയമുണ്ടെന്ന് പൊലീസ്. മുംബൈ സ്വദേശികളായ അര്‍ഷി ഖുറൈശി (45), രിസ്വാന്‍ ഖാന്‍ (53) എന്നിവരാണ് അറസ്റ്റിലായത്.

തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയവും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍നിന്ന് മേയ്, ജൂണ്‍ മാസങ്ങളിലായി കാണാതായവരും അര്‍ഷി ഖുറൈശിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ നമ്പര്‍ മാറ്റിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. കാണാതാകുന്നതിനുമുമ്പ് മെറിനുമായി അര്‍ഷി ഖുറൈശി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കാസര്‍കോടുനിന്ന് കാണാതായ റാഷിദ് അബ്ദുല്ല, അഷ്ഫാഖ്, ഇഅ്ജാസ്, ഷിഹാസ്, ഷഫീസുദ്ദീന്‍, ബെക്സന്‍ മറിയം എന്നിവര്‍ ഫോണിലൂടെയും നേരിട്ടും അര്‍ഷി ഖുറൈശിയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്നും പൊലീസ് അവകാശപ്പെടുന്നു.

കേസിലെ മൂന്നാം പ്രതി റിസ്വാന്‍ഖാന്‍ പത്തുവര്‍ഷത്തിലധികം കേരളത്തിന്റെ വിവിധ ജില്ലകളില്‍ തങ്ങിയെന്ന നിര്‍ണായക വിവരം അന്വേഷണത്തില്‍ പുറത്തു വന്നതോടെ ഇക്കാലയളവിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനാണു പൊലീസിന്റെ നീക്കം. ഇതിനായാണു പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാണുള്ള അപേക്ഷ സമര്‍പ്പിച്ചത്. അര്‍ഷിയും റിസ്വാനും തമ്മില്‍ ഏറെ വര്‍ഷത്തെ വ്യക്തിബന്ധമുണ്ട്. റിസ്വാനൊപ്പം ആര്‍ഷിയും കേരളത്തില്‍ നേരത്തെ തങ്ങിയട്ടുണ്ടോയെന്ന ചോദ്യത്തിനു പ്രതികള്‍ ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയട്ടില്ല. സിറ്റി പൊലീസ് അസി.കമ്മീഷണര്‍ കെ.ലാല്‍ജിക്കാണു കേസിന്റെ അന്വേഷണ ചുമതല. പ്രോസിക്യൂട്ടര്‍ എം.എ.ജോസഫ് മണവാളന്‍ ഹാജരായി.

ഗൂഢാലോചനയത്തെുടര്‍ന്നാണ് മതംമാറ്റിയ മെറിന്‍ അടക്കമുള്ളവരെ ബംഗളൂരു വിമാനത്താവളം വഴി തെഹ്റാനിലേക്ക് കടത്തിവിട്ടത്. മെറിനെ കൂടാതെ ഭര്‍ത്താവ് ബെസ്റ്റിന്‍ എന്ന യഹ്യ, സഹോദരന്‍ ബെക്സണ്‍ എന്ന ഈസ, ഭാര്യ നിമിഷ എന്ന ഫാത്തിമ എന്നിവരാണ് ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ തെഹ്റാനിലേക്ക് പോയത്. മടങ്ങിവരാനുള്ള ഒരുമാസത്തെ സമയപരിധി കഴിഞ്ഞിട്ടും ഇവര്‍ തിരികെ എത്താത്തതിന്‍െറ കാരണം ബന്ധുക്കളെ അറിയിക്കാത്തത് പ്രതികളുടെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം മെറിന്‍െറ സഹോദരന്‍ എബിന്‍ ജേക്കബിന് യഹ്യ വാട്ട്സ് ആപ്പ് സന്ദേശം അയച്ചെന്നും ഇത് അന്വേഷിക്കണമെന്നും ഇതില്‍ ഖുറൈശിയുടെ പങ്ക് കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top