ഇന്ത്യയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സിന്ധു

RIOEC8B17C50A_768x432റിയോ ഡി ജനീറോ :റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പി.വി സിന്ധു മെഡല്‍ ഉറപ്പിച്ചു .ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ച സിന്ധുവിന് ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന ഫൈനലില്‍ ജയിക്കാനായാല്‍ അത് കായികചരിത്രത്തിന്റെ ഭാഗമാകും. മറിച്ചാണെങ്കിലും വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിക്കാം.സ്‌പെയിനിന്റെ കരോളിന മാരിനുമായാണ് സിന്ധുവിന്റെ ഫൈനല്‍ മത്സരം.

ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-19,21-10. ഇന്ത്യന്‍ ബാഡിമിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഒളിംപിക് ബാഡ്മിന്റണ്‍ ഫൈനലില്‍ യോഗ്യത നേടുന്നത്.

2012ലെ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന നേവാളിന്റെ പ്രകടനമായിരുന്നു ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ സിന്ധു ചരിത്രം തിരുത്തിക്കുറിച്ചു .

മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനത്തോടെ സിന്ധു വിനായിരുന്നു മേല്‍ക്കൈ . നൊസോമി ഒക്കുഹാര മികച്ച മുന്നേറ്റങ്ങള്‍ നടത്തി സിന്ധുവിന് കടുത്ത വെല്ലുവിളിയും ഉയര്‍ത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ ഗെയിം 21-19ന് സിന്ധു നേടി. രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ സിന്ധു ആധിപത്യം നിലനിര്‍ത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment