എ​ഴു​ത്തി​ന്‍റെ ച​രി​ത്രം

charithramആദ്യകാവ്യം
മലയാളത്തിലെ നാടന്‍പാട്ടുകളില്‍നിന്നു വ്യത്യസ്തമായ കാവ്യം എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ കൃതി പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായതെന്നു കരുതപ്പെടുന്ന രാമചരിതമാണ്. ഇതിന്‍റെ കര്‍ത്താവ് ആരെന്നു വ്യക്തമല്ല. ഒരു ചീരാമനാണെന്ന് കൃതിയില്‍ നിന്നു മനസ്സിലാക്കാം. വട്ടെഴുത്തിലാണ് രാമചരിതം എഴുതിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ശ്രീരാമന്‍റെ കഥ തന്നെ പ്രതിപാദ്യം. രാമായണത്തിലെ യുദ്ധകാണ്ഡം മാത്രമേ വിഷയമാക്കിയിട്ടുള്ളൂ.

സന്ദേശകാവ്യം
ആദ്യസന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശം മണിപ്രവാളത്തിലാണ്. കോഴിക്കോട് സാമൂതിരി കോവിലകത്തുനിന്നാണ് കണ്ടെടുത്തത്. പതിനാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തിലാണു രചിക്ക പ്പെട്ടതെന്നു കരുതുന്നു. 1906ല്‍ രസികരഞ്ജിനി മാസികയില്‍ ആദ്യമായി അടിച്ചുവന്നു. രചയിതാവ് ആരാണെന്നു വ്യക്തമല്ല. ഉണ്ണുനീലിസന്ദേശത്തിലെ കഥാനായകനും കവിയും ഒരാള്‍

മഹാകാവ്യം
ശ്രീരാമകഥയെ അടിസ്ഥാനമാക്കി അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസമാണ് മലയാളത്തിലെ ആദ്യ മഹാകാവ്യമായി ഗണിക്ക പ്പെടുന്നത്. രാജരാജവര്‍മയുടെ അവതാരികയോടെ മലയാളിമാസികയില്‍ പ്രസിദ്ധീകരിച്ചു. 1907ല്‍ പുസ്തകരൂപത്തിലും പുറത്തിറങ്ങി. 1869ല്‍ കൊല്ലം ജില്ലയിലെ ചവറയിലെ അഴകത്ത് കുടുംബത്തില്‍ ജനിച്ച പത്മനാഭക്കുറുപ്പ് ബഹുഭാഷാ പണ്ഡിതന്‍കൂടിയായിരുന്നു.

തുളളല്‍ കൃതി
1398 വരികളിലായി കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളലാണ് (18ാം നൂറ്റാണ്ട്) ആദ്യ തുള്ളല്‍കൃതി. കൂത്ത് പറയുന്ന ചാക്യാരുടെ സംഘത്തില്‍ നിന്നു തെറ്റിപ്പിരിഞ്ഞ് ഒരൊറ്റ രാത്രികൊണ്ട് കല്യാണസൗഗന്ധികം കഥാകാവ്യം എഴുതി തുള്ളലിനുവേണ്ടി ചിട്ടപ്പെടുത്തിയെന്നും പിറ്റേന്നുതന്നെ അത് പുതിയ കലയായി അവതരിപ്പിച്ച് ചാക്യാരെ വെല്ലുവിളിച്ചു എന്നുമാണ് ഐതിഹ്യം.

ഖണ്ഡകാവ്യം
മലയാളത്തില്‍ ഖണ്ഡകാവ്യങ്ങളില്‍പ്പെട്ട ആദ്യകൃതിയായി കരുതിപ്പോരുന്നത് ഏ.ആര്‍. രാജരാജവര്‍മയുടെ മലയവിലാസം (1895) എന്ന കൃതിയാണ്. മലയാളത്തില്‍ കാല്‍പനികപ്രസ്ഥാനത്തിനു തുടക്കം കുറിച്ച കൃതിയും ഇതാണ്. മദ്രാസില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്നതിനിടയില്‍ കണ്ട സഹ്യപര്‍വതം ഏ.ആറിന്‍റെ മനസില്‍ ഉണര്‍ത്തിയ അനുഭൂതികളുടെ ആവിഷ്‌കരണമാണ് മലയവിലാസം. ലക്ഷണമൊത്ത ആദ്യ ഖണ്ഡകാവ്യം കുമാരനാശാന്‍റെ വീണപൂവ് ആണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏ.ആര്‍. രാജരാജവര്‍മയുടെ ഏക സ്വതന്ത്ര മലയാളകാവ്യമാണ് മലയവിലാസം. ഇരുപത്തിയഞ്ചു ശ്ലോകങ്ങള്‍ മാത്രമുള്ള ഒരു ലഘുകൃതിയാണിത്. 1895ല്‍ വിദ്യാവിനോദിനിയില്‍ ആദ്യമായി അച്ചടിച്ചുവന്നു.

ചരിത്ര നോവല്‍
ആദ്യ ചരിത്രനോവലായ മാര്‍ത്താണ്ഡവര്‍മയുടെ കര്‍ത്താവ് സി.വി. രാമന്‍ പിള്ളയാണ്. 1891ലാണ് ഈ കൃതി പ്രസിദ്ധീകൃതമായത്. തിരുവിതാംകൂറിന്‍റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്‍റെ ഭരണാരംഭത്തിലെ (1729- 1758) ചില സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ കൃതിയില്‍ ഭാവനാവിലാസത്തിനാണ് മുന്‍തൂക്കം. സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്‍റെഐവാനോ എന്ന കൃതിയുടെ സ്വാധീനം പ്രകടമാണ്. ആ രാഷ്ട്രീയ നാടകം കെ. ദാമോദരന്‍റെ പാട്ടബാക്കിയാണ് (1937) മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം. ജന്മിത്വത്തിന്‍റെ പീഡനങ്ങളേറ്റ് ഒരു തൊഴിലാളി കുടുംബം അനുഭവിക്കുന്ന കഷ്ടതകളും അവസാനം ആ കുടുംബം നിലനില്‍പിനുവേണ്ടി പോരാട്ടം തുടങ്ങുന്നതുമാണ് ഇതിവൃത്തം.

നോവല്‍
അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത്. കലിംഗരാജ്യത്തു നടക്കുന്ന ഒരു പ്രേമകഥയാണ് പ്രതിപാദ്യം. കഥാനായികയായ കുന്ദലതയുടെ പേരാണ് നോവലിന് നല്‍കിയിരിക്കുന്നത്. ആധുനിക നോവലിന്‍റെ ലക്ഷണം വച്ചു നോക്കുമ്പോള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ കുന്ദലത ഒരു നോവലായി ഗണിക്കപ്പെടാന്‍ അര്‍ഹമല്ല എന്നു ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു

വിലാപകാവ്യം
ആദ്യവിലാപകാവ്യമായി ഗണിക്കപ്പെടുന്നത് സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരു വിലാപം എന്ന കൃതിയാണ്. മകളുടെ അകാലമരണത്തില്‍ മനസുനൊന്ത് എഴുതിയതാണ് ഒരു വിലാപം (1902). എന്നാല്‍ നടുവത്തച്ഛന്‍ എഴുതിയ ഇരുപതു ചരമപദ്യങ്ങള്‍ (1890) ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം കുറിച്ചതായി കരുതുന്നതില്‍ തെറ്റില്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മകന്‍റെ മരണത്തില്‍ വ്യഥ പൂണ്ട് എഴുതിയ കത്തുകളുടെ രൂപത്തിലാണ് ഈ പദ്യങ്ങള്‍.

ചെറുകഥ
വേങ്ങയില്‍കുഞ്ഞിരാമന്‍ നായനാരു ടെ വാസനാവികൃതിയാണ് മലയാളഭാഷയില്‍ ആദ്യമുണ്ടായ കഥ. കൊല്ലവര്‍ഷം 1065ല്‍ വിദ്യാവിനോദിനി മാസികയിലാണ് ഈ കഥ അച്ചടിച്ചുവന്നത്. സര്‍ ആര്‍തര്‍ കോനൻഡോയലിന്‍റെ കഥകളില്‍ നിന്നാണ് തന്‍റെ പുതിയ കഥയ്ക്കുള്ള ആശയവും രചനാരീതിയും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണകഥയും ഇതുതന്നെ.

ബാലസാഹിത്യ കൃതി
1824ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം ഇംഗ്ലിഷില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന കൃതിയാണ് മലയാളത്തില്‍ ആദ്യമുണ്ടായ ബാലസാഹിത്യകൃതി. ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍ ആരാണെന്നോ വിവര്‍ത്തകന്‍ ആരാണെന്നോ വ്യക്തമല്ല

നാടകം
ഷേക്സ്പിയറുടെ കോമഡി ഒഫ് എറേഴ്സിന്‍റെ വിവര്‍ത്തനമായി ആള്‍മാറാട്ടം അഥവാ ഒരു നല്ല കേളീസല്ലാപം എന്ന പേരില്‍ 1866ല്‍ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് പ്രസിദ്ധപ്പെടുത്തിയ നാടകമാണ് മലയാളത്തിലെ ആദ്യ നാടകം. ഷേക്സ്പിയറുടെ നാടകത്തിലെ ഇതിവൃത്തത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനമാണിത്.

രാഷ്ട്രീയ നോവല്‍
കെ. നാരായണ കുരുക്കള്‍ രചിച്ച പാറപ്പുറം ആണ് മലയാളത്തിലെ പ്രഥമ രാഷ്ട്രീയ നോവല്‍. മൂന്നു ഭാഗങ്ങളുണ്ട്. തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ ദുഷപ്രഭുത്വത്തെയും സാമൂഹിക കെടുതികളെയും വിമര്‍ശിക്കുന്ന നോവലിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ യഥാക്രമം 1904ലും 1905ലും പുറത്തുവന്നു. നോവലിലെ ഓരോ കഥാപാത്രവും അന്നത്തെ തിരുവിതാംകൂറിന്‍റെ ഭരണനേതൃത്വം വഹിച്ചിരുന്നവരെ പ്രതിനിധാനം ചെയ്തിരുന്നു.

ഹാസ്യ നാടകം
സംസ്കൃത നാടക തര്‍ജമകളെ പരിഹസിക്കാനായി 1893ല്‍ മുന്‍ഷി രാമക്കുറുപ്പ് എഴുതിയ ചക്കീചങ്കരമാണ് മലയാളത്തിലെ ആദ്യത്തെ ഹാസ്യനാടകമായി പരിഗണിക്കപ്പെടുന്നത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, മേനിനടിക്കല്‍, ധൂര്‍ത്ത് തുടങ്ങിയ സാമൂഹികതിന്മകളെ ഫലിതമയമായി ആവിഷ്കരിച്ചിരിക്കുന്നു. ചക്കിയും ചങ്കരനും തന്നെ പ്രധാന കഥാപാത്രങ്ങള്‍.

അപസര്‍പ്പക നോവല്‍
അപ്പന്‍തമ്പുരാന്‍ 1905ല്‍ പ്രസിദ്ധീകരിച്ച ഭാസ്കരമേനോന്‍ ആണ് മലയാളഭാഷയില്‍ ആദ്യം പുറത്തുവന്ന അപസര്‍പ്പകനോവല്‍. പെരുമാള്‍ വാഴ്ചക്കാലം പശ്ചാത്തലമാക്കി രചിച്ച കൃതിയിലെ വര്‍ണനകളും കഥാപാത്രചിത്രീകരണങ്ങളും അതീവഹൃദ്യമാണ്.

ചരിത്ര നാടകം
1926ലാണ് ആദ്യമായി ഒരു ചരിത്രനാടകമുണ്ടായത് ഇ.വി.കൃഷ്ണപിള്ളയുടെ സീതാലക്ഷ്മി. രസകരമായൊരു വസ്തുത ഈ ചരിത്രനാടകത്തില്‍ ഒരൊറ്റ ചരിത്രകഥാപാത്രവുമില്ലെന്നതാണ്. ആര്‍ക്കോട് നവാബിന്‍റെ തിരുവിതാംകൂര്‍ ആക്രമണങ്ങളുടെ നേരിയൊരു ചരിത്രപശ്ചാത്തലം മാത്രമേ ഈ നാടകത്തിനുള്ളൂ. മാര്‍ത്താണ്ഡവര്‍മ എന്ന പ്രഖ്യാതമായ ചരിത്രനോവലിന്‍റെ അനുബന്ധകഥയെന്ന നിലയിലാണിതൊരു ചരിത്രനാടകമായത്.

ബോധധാരാ നോവല്‍
പോഞ്ഞിക്കര റാഫി രചിച്ച സ്വര്‍ഗദൂതന്‍ ആണ് മലയാളത്തിലെ ആദ്യ ബോധധാരാ നോവല്‍. ഒരു കഥാപാത്രത്തിന്‍റെ ചിന്താഗതി യഥാര്‍ത്ഥമായി വെളിപ്പെടുത്തുന്ന രീതിയാണ് ബോധധാരാരീതി എന്നറിയപ്പെടുന്നത്. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തിനു സഹായിക്കുന്ന രീതിയാണിത്. യുവാവായ സൈമണ്‍ എന്ന കഥാപാത്രം തന്‍റെ ഓര്‍മകളിലൂടെ പ്രപഞ്ചത്തെ അപഗ്രഥിക്കുന്ന പുതുമയുള്ള ആഖ്യാനരീതിയാണ് നോവലിസ്റ്റ് കഥപറയാന്‍ അവലംബിച്ചിരിക്കുന്നത്. സാമൂഹികവിമര്‍ശനവും പ്രത്യേകതയാണ്.

സംഗീതനാടകം
ടി.സി.അച്യുതമേനോന്‍ 1892ല്‍ രചിച്ചവതരിപ്പിച്ച സംഗീതനൈഷധമാണ് മലയാളത്തിലെ ആദ്യത്തെ സംഗീതനാടകം. തമിഴ് സംഗീത നാടകങ്ങള്‍ മലയാള ലിപിയിലെഴുതി അരങ്ങേറിപ്പോന്ന കാലഘട്ടത്തിലാണ് അച്യുതമേനോന്‍ സംഗീത നൈഷധം അവതരിപ്പിക്കുന്നത്. നാടകങ്ങള്‍ രചിച്ച് അതിനു സംഗീതശാസ്ത്രം അനുസരിച്ചുള്ള കീര്‍ത്തനങ്ങള്‍ രചിച്ചുചേര്‍ക്കാനും അതിനു പറ്റിയ രാഗങ്ങള്‍ കല്‍പിക്കാനും ആ രാഗങ്ങള്‍ ആലപിച്ചു നാടകം അഭിനയിക്കാനും നൈപുണ്യം നേടിയ ഏക പണ്ഡിത ഗായകനടന്‍ ടി.സി.അച്യുതമേനോന്‍ മാത്രമായിരുന്നു.

ഹാസസാഹിത്യം
കൂടിയാട്ടത്തിലെ കഥാനായകനെ അനുകരിച്ച് വിദൂഷകന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ ഫലിതരസപ്രധാനമായതാണ്. എ.ഡി പതിനൊന്നാം നൂറ്റാണ്ടില്‍ തിരുവഞ്ചിക്കുളത്തെ രാജാവായിരുന്ന കുലശേഖരന്‍റെ സദസ്യനായിരുന്ന തോലന്‍ ആണ് ഈ ശ്ലോകങ്ങള്‍ രചിച്ചത്. മലയാളത്തിലെ ആദ്യ ഹാസസാഹിത്യമായി ഗണിക്കുന്നത് കൂടിയാട്ടത്തിലെ ഈ ശ്ലോകങ്ങളാണ്

സാമൂഹിക നാടകം
മലയാളത്തിലെ ആദ്യ സാമൂഹിക നാടകമായി പരിഗണിക്കപ്പെടുന്നത് പി.കെ.കൊച്ചീപ്പന്‍ തരകന്‍റെ ‘മറിയാമ്മ’ യാണ്. 1897ല്‍ രചിച്ച ഈ നാടകം അച്ചടിച്ചുവന്നത് 1908 ലാണ്.അമ്മായിയമ്മപ്പോരിനെ വിമര്‍ശിച്ച് എഴുതിയ അഭിനയയോഗ്യമായ നാടകമാണ് മറിയാമ്മ. സാമൂഹികമായ അനാചാരങ്ങള്‍ക്കെതിരെ പൊരുതാനുള്ള ഒരായുധമായി നാടകത്തെ മാറ്റാം എന്നു തെളിയിച്ച ആദ്യ മലയാള നാടകം വി.ടി.ഭട്ടതിരിപ്പാടിന്‍റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് ആണ്.

വ്യാകരണ ഗ്രന്ഥം
മലയാള സാഹിത്യകാരനും വയൈാകരണനുമായിരുന്ന ജോര്‍ജ് മാത്തന്‍ രചിച്ച മലയാണ്മയുടെ വ്യാകരണം ആണ് മലയാളഭാഷയ്ക്കുവേണ്ടി മലയാള ഭാഷയില്‍ രചിക്കപ്പെട്ട ആദ്യത്തെ വ്യാകരണഗ്രന്ഥം എന്നറിയപ്പെടുന്നത്. 1863ല്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥത്തിലാണ് ചിഹ്നത്തെപ്പറ്റി ആദ്യമായി പരാമര്‍ശിക്കുന്നത്. ഗുണ്ടര്‍ട്ടിന്‍റെ മലയാള ഭാഷാ വ്യാകരണം പൂര്‍ത്തിയാകാതെ തന്നെ 1851ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു പൂര്‍ത്തിയാക്കി ഇന്നത്തെ നിലയില്‍ പ്രസിദ്ധീകരിക്കുന്നത് 1865ലാണ്. സാഹിത്യനിരൂപണം വിമര്‍ശനത്തിന്‍റെ ഉപജ്ഞാതാവായി ആദരിക്കപ്പെടുന്നത് സി.പി. അച്യുത മേനോനാണ്. അദ്ദേഹം വിദ്യാവിനോദിനി പത്രാധിപരായിരുന്ന കാലത്ത് (1890-1895) അതില്‍ പ്രസിദ്ധീകരിച്ച പുസ്തകാഭിപ്രായങ്ങള്‍ ആധുനിക സാഹിത്യവിമര്‍ശനത്തിന് അടിത്തറപാകി. ആരുടെ കൃതിയാണെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചു വിമര്‍ശനം നടത്താന്‍ അച്യുത മേനോന്‍ മടികാണിച്ചില്ല.

ജീവചരിത്രം
ജീവചരിത്രസാഹിത്യത്തിനു തുടക്കം കുറിച്ചത് മഹച്ചരിതസംഗ്രഹം എന്ന പുസ്തക സഞ്ചയികയിലൂടെ വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു. 1880ല്‍ മാണ്ഡരുടെ മഹച്ചരിതഭണ്ഡാകാരംഎ ട്രഷറി ഒഫ് ഗ്രേറ്റ് മാന്‍ ) എന്ന ആട്ടക്കഥ രാമനാട്ടത്തിനാധാരമായ എട്ടു രാമായണകഥകളാണ് ആട്ടക്കഥാസാഹിത്യത്തിന്‍റെ ഉത്ഭവം കുറിച്ചതെന്നു വിശ്വസിച്ചുവരുന്നു. രാമനാട്ടത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയില്‍ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാന്‍ (പതിനേഴാം ശതകം) ബാലവീരകേരളവര്‍മയാണെന്നാണ് വിശ്വാസം. രാമായണം, ആട്ടക്കഥയുടെ ചില പഴയ താളിയോല ഗ്രന്ഥങ്ങളില്‍ വഞ്ചിബാലവീരകേരളവര്‍മ രാമായണം കഥകളി എന്നു രേഖപ്പെടുത്തിയിട്ടുള്ളതാണ് ഇതിനു കാരണം. പുസ്തകത്തിലെ അഞ്ചു രചനകള്‍ വിശാഖം തിരുനാള്‍ പരിഭാഷപ്പെടുത്തി. അതു വിദ്യാവിനോദിനി മാസികയില്‍ അച്ചടിച്ചുവന്നു. ബാക്കിയുള്ളതു വിശാഖം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരം കേരളവര്‍മയും പരിഭാഷപ്പെടുത്തി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ജീവചരിത്ര സാഹിത്യഗ്രന്ഥം 1881ല്‍ പുറത്തിറങ്ങി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment