Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ പിടിയില്‍

August 19, 2016

money1ആലപ്പുഴ: ഫാക്ടറിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി സബ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. കെ.എസ്.ഇ.ബി മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയറും ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്‍റുമായ ടി. വിക്രമന്‍ നായരെയാണ് പിടികൂടിയത്.

മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ മനാഫ് ചപ്പാത്തി ഫാക്ടറി തുടങ്ങാന്‍ സുഹൃത്തായ കുഞ്ഞുമോന്‍െറ കട വാടകക്കെടുത്തിരുന്നു. വയറിങ് ചെയ്തശേഷം ആഗസ്റ്റ് മൂന്നുമുതല്‍ പലതവണ ഓഫിസ് കയറിയിറങ്ങിയെങ്കിലും തടസ്സം പറഞ്ഞ് കണക്ഷന്‍ നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. 18ന് വയറിങ് ചെയ്തയാളോട് കണക്ഷന്‍ നല്‍കണമെങ്കില്‍ പണം വേണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അബ്ദുല്‍ മനാഫ് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സംഭാഷണം വിജിലന്‍സിന്‍െറ നിര്‍ദേശപ്രകാരം റെക്കോഡ് ചെയ്തിരുന്നു. ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ 1000 രൂപയുടെ നോട്ട് മനാഫ് വിക്രമന്‍ നായര്‍ക്ക് കൈമാറി. തുടര്‍ന്ന് ഓഫിസിന് വെളിയില്‍ നിന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top