തട്ടിക്കൊണ്ടുപോയി കൊടും പീഡനത്തിനിരയായ പെണ്‍കുട്ടി 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി

rape2_647_090715121941ന്യൂഡല്‍ഹി: 12ാം വയസില്‍ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി 10 വര്‍ഷത്തെ കൊടും പീഡനത്തിനൊടുവില്‍ വീട്ടില്‍ തിരിച്ചത്തെി. ഡല്‍ഹി സ്വദേശിയായ 22 കാരിക്കാണ് പുനര്‍ജന്മം.

2006 സെപ്തംബര്‍ ഒന്‍പതിന് സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ബോധം കെടുത്തി പഞ്ചാബിലേക്കും ഗുജറാത്തിലേക്കും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തടവിലിട്ടും ശരീരം സിഗരറ്റുകുറ്റി കൊണ്ട് പൊള്ളിച്ചും കൊടുംപീഡനം തുടര്‍ന്നു.

2009ല്‍ പെണ്‍കുട്ടിയെ രണ്ട് പുരുഷന്‍മാര്‍ക്ക് വിറ്റു. 12,000 രൂപ കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയ ബബ്ളി, 10000 രൂപക്ക് വാങ്ങിയ പഞ്ചാബുകാരന്‍ സരൂപ് ചന്ദ് എന്നിവരെ പിടികൂടിയിട്ടുണ്ട്. തുടര്‍ന്ന് 20,000 രൂപക്ക് പെണ്‍കുട്ടിയെ വാങ്ങിയ 70 കാരനായ പ്രതാപ് സിങ് മകന്‍ ജാഗ്ഷിറിന് 2006ല്‍ കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. പീന്നിട് അച്ഛനും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ റോഡ സിങ്ങ് എന്നയാള്‍ക്ക് മറിച്ചുവിറ്റു. ഇയാള്‍ ഒളിവിലാണ്. പ്രതാപ് സിങ്ങിനെയും ജാഗ്ഷിറിനെയും പഞ്ചാബില്‍നിന്ന് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ വിറ്റതില്‍ പങ്കുള്ള മക്കന്‍ സിങ്, ബിരേന്ദര്‍ സിങ് എന്നിവരെയും അറസ്റ്റുചെയ്തിട്ടുണ്ട്.

കഴിഞ്ഞമാസം ഒരു ഡാന്‍സ് ബാറില്‍ ജോലി ചെയ്യാനിടയായപ്പോള്‍ കണ്ട സ്ത്രീയാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വഴിയൊരുക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment