ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ജാമ്യാപേക്ഷ തള്ളി

Ameerul islamകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകാനിടയുണ്ടെന്ന് കോടതി പറഞ്ഞു. തിരിച്ചറിയല്‍ പരേഡില്‍നിന്നും ശാസ്ത്രീയ തെളിവുകളില്‍നിന്നും കൃത്യം നടത്തിയത് അമീറുല്‍ ഇസ്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് ഡയറി പരിശോധിക്കുമ്പോള്‍ മൃഗീയമായാണ് കൊലനടത്തിയതെന്ന് വ്യക്തമാണ്. വെള്ളത്തിന് അഭ്യര്‍ഥിച്ചപ്പോള്‍ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തതായും കേസ് ഡയറിയിലുണ്ട്. കൃത്യത്തിനുശേഷം പ്രതി അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷിതമായ ഇടമെന്നനിലയില്‍ തമിഴ്നാട്ടിലെ കാഞ്ചിപുരത്തേക്ക് കടന്നു.

സംഭവം നടന്ന് നാളുകള്‍ക്കുശേഷം ജൂണ്‍ 16നാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ഇനിയും ഒളിവില്‍ പോകാനുള്ള സാധ്യത കൂടുതലാണെന്ന് ജാമ്യം നിരസിച്ച് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത് തുടരന്വേഷണത്തെ ബാധിക്കും. അസം സ്വദേശിയായ പ്രതി കേരളത്തില്‍ സ്ഥിരജോലി ഇല്ലാത്തയാളാണ്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ വിചാരണഘട്ടത്തില്‍ പ്രതിയെ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും കോടതി വിലയിരുത്തി. അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയും കസ്റ്റഡിയിലെ ചോദ്യം ചെയ്യലുമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായതിനാലും ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ട സാഹചര്യമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് അമീര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment