കാശുള്ളവര്‍ കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യട്ടെ – പി.സി. ജോര്‍ജ്

P.C. Georgeകണ്ണൂര്‍: ത്രീസ്റ്റാര്‍ ഹോട്ടല്‍ മുതല്‍ മദ്യം നല്‍കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഈ തീരുമാനമെടുക്കാനുള്ള തന്‍േറടം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. കാശുള്ളവര്‍ കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യട്ടെ. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മനുഷ്യര്‍ കുടിച്ചുചാവുന്ന വഴിവക്കിലെ ഔട്ട്‌ലെറ്റുകളാണ് കുറക്കേണ്ടത്. ഓണ്‍ലൈന്‍ മദ്യവില്‍പന അംഗീകരിക്കുന്നില്ല. ആളെ കണ്ടുകൊണ്ടാണെങ്കില്‍ ഓണ്‍ലൈന്‍ വില്‍പന നടപ്പാക്കിക്കോട്ടെ -അദ്ദേഹം തുടര്‍ന്നു.

മദ്യനയം വിശദമായി ചര്‍ച്ചചെയ്യണം. മദ്യനിരോധം വന്നതോടെ ചെറുപ്പക്കാര്‍ മുഴുവന്‍ ബിയര്‍കുടിച്ച് ചങ്കും കരളും കിഡ്നിയും കളഞ്ഞുകൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മദ്യം നിരോധിച്ചത് ആദര്‍ശപരമല്ല, ആമാശയപരമാണ്. സുധീരനെയും രമേശിനെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും തോല്‍പിക്കാന്‍വേണ്ടിയാണ് മദ്യം നിരോധിച്ചത്. മദ്യനിരോധത്തിനുശേഷം കേരളത്തിലിന്നുവരെ കരള്‍രോഗം, വൃക്കരോഗം, ഹൃദ്രോഗം എന്നിവ എത്രകണ്ട് വര്‍ധിച്ചിട്ടുണ്ടെന്ന് അന്വേഷണവിധേയമാക്കിയാല്‍ ആ നിമിഷം മദ്യനയം തെറ്റാണെന്ന് പ്രഖ്യാപിക്കപ്പെടും.

തുടക്കം ഭേദമെന്നു തോന്നിയെങ്കിലും നിര്‍ജീവാവസ്ഥയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയല്ലാതെ മറ്റു മന്ത്രിമാര്‍ ജീവിച്ചിരിപ്പുണ്ടോ എന്നതിന് ഒരു തെളിവുമില്ല. ഇ.പി. ജയരാജനും വി.എസ്. സുനില്‍കുമാറുമാണ് വല്ലപ്പോഴും പുറത്തുവരുന്നത്. മറ്റുള്ളവരും അല്‍പംകൂടി ജാഗരൂകരാവണമെന്നും ജോര്‍ജ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment