ബര്‍ഗന്‍ഫീല്‍ഡ്: ന്യൂജേഴ്സി മലയാളികള്‍ക്ക് ഇദംപ്രഥമമായി ഒരുമയുടെ ഓണം. സമഭാവനയുടെ സന്ദേശവും സമന്വയിക്കുന്ന ഓണം ഒന്നിച്ചാഘോഷിക്കാമെന്ന ചിന്തയുടെ തിമിര്‍പ്പിലാണ് പ്രമുഖ സംഘടനകളായ കേരളാ കള്‍ച്ചറല്‍ ഫോറം, മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി, നാമം.
ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഓണാഘോഷം എന്ന് സംഘാടകര്‍ ഉദ്ഘോഷിക്കുന്ന ആഘോഷ പരിപാടി സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ നടക്കും. സെന്റ് ജോണ്‍ ഇവാഞ്ചലിക്കല്‍ റോമന്‍ കാത്തലിക്ക് ചര്‍ച്ചിന് പുറകിലായുള്ള കോണ്‍ലണ്‍ ഹാളിലാണ് ഓണാഘോഷം നടക്കുന്നത് (19 N WILLIAM STREET, BERGENFIELD, NJ-07621).
പ്രമുഖ സാംസ്കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ആഘോഷവേളയില്‍, വിവധ കലാപരിപാടികള്‍, സാംസ്കാരിക സമ്മേളനം, ഓണസദ്യ എന്നിവയൊക്കെ ഉണ്ടായിരിക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്: ടി.എസ്.ചാക്കോ (201) 262-5978, ദാസ് കണ്ണംകുഴിയില്‍ (201) 281-5050, ദേവസി പാലാട്ടി (201) 921-9109 സജിമോന്‍ ആന്റണി (862)432-2361, സുജാ ജോസ് (973) 632-1172, ഷാജി വറുഗീസ് (862) 812-4371, മാധവന് നായര്‍ (732) 718-7355, ജിതേഷ് തമ്പി (732) 804-2360, സജിത് ഗോപിനാഥ് (732) 208-8318.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply