സലഫി സെന്ററില്‍ മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപണം; ഹിന്ദുഐക്യവേദി മാര്‍ച്ച് നടത്തി; തടയാന്‍ പോപ്പുലര്‍ ഫ്രണ്ടും

Malayalam-daily-news-thump-1-2-1തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് ഊറ്റുകുഴി സലഫി സെന്‍ററിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തി. മാര്‍ച്ച് തടയാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷസാധ്യതയുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും നീക്കി.

ആയുര്‍വേദ കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഹിന്ദുഐക്യവേദി പ്രതിഷേധ മാര്‍ച്ച് പുളിമൂട് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിന് നേതാക്കളായ കെ. പ്രഭാകരന്‍, ഉണ്ണി വഴയില, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്തു. മതപരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സലഫി സെന്ററിനു മുന്നില്‍ നടന്ന സംരക്ഷണ കൂട്ടായ്മയിലേക്ക് നൂറുകണക്കിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെത്തി. സംസ്ഥാന സെക്രട്ടറി ബി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ പരീക്ഷണങ്ങള്‍ കേരളത്തിലും നടത്താനാണ് ആര്‍.എസ്.എസ്- സംഘ്പരിവാര്‍ നീക്കം. ഇത് ജനകീയമായി ചെറുത്തുതോല്‍പിക്കാന്‍ മതേതര വിശ്വാസികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍െറ മതേതര പാരമ്പര്യം തകര്‍ക്കാന്‍ മത സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ മൗനം പാലിക്കുന്നത് ദുസ്സൂചനയാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത ആവശ്യമാണെന്ന് മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment