Flash News

ഒളിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ

August 20, 2016

2016_8$img20_Aug_2016_PTI8_

റിയോ ഡെ ജനീറോ: ഒളിമ്പിക്സില്‍ ഇന്ത്യക്ക് നിരാശയുടെ ദിനമായിരുന്നു ശനിയാഴ്ച. പുരുഷ, വനിതാ 4×400 മീറ്റര്‍ റിലേ ടീമുകള്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. മലയാളി താരങ്ങളായ ടിന്‍റു ലൂക്ക, അനില്‍ഡ തോമസ് എന്നിവരടങ്ങിയ വനിതാ ടീം 3:29.53 സെക്കന്‍ഡ് സമയവുമായി ഹീറ്റ്സിലെ 16 ടീമുകളില്‍ 13ാമതായി പുറത്തായപ്പോള്‍ 3:02.21 സെക്കന്‍ഡ് സമയത്തില്‍ ഹീറ്റ്സില്‍ ഏഴാമതായി ഫിനിഷ് ചെയ്ത മലയാളികളായ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ് എന്നിവരടങ്ങിയ പുരുഷ ടീം ബാറ്റണ്‍ കൈമാറിയതിലെ പിഴവിന് അയോഗ്യരാക്കപ്പെട്ടു.

വനിതകളുടെ വനിതകളുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ ഖുശ്ബിര്‍ കൗര്‍ 54ാമതായപ്പോള്‍ സപ്ന പുനിയക്ക് മത്സരം പൂര്‍ത്തിയാക്കാനേ സാധിച്ചില്ല. പുരുഷന്മാരുടെ 50 കി.മീറ്ററില്‍ സന്ദീപ് കുമാര്‍ 35ാമതായി. ഗോള്‍ഫില്‍ അദിതി അശോക് 55ാമതായി പുറത്തായി. ഞായറാഴ്ച മാരത്തണില്‍ മലയാളി താരം ടി. ഗോപിയും ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തും ഇറങ്ങും. ഞായറാഴ്ചയോടെ മത്സരങ്ങള്‍ അവസാനിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top