
ഫിലാഡല്‍ഫിയ: ഡബ്ല്യു.എം.സി അമേരിക്ക റീജിയന് (യൂണിഫൈഡ്) ചെയര്‍മാനായി ശ്രീ ജോര്‍ജ് ജെ. പനയ്ക്കല്‍ സത്യ പ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു. ഡബ്ല്യു.എം.സി അമേരിക്ക റീജിയന് വൈസ് പ്രസിഡന്റ്, വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു സത്യപ്രതിജ്ഞ ചെയ്തത് ഡാളസില്‍ നിന്നുമുള്ള ശ്രീ പി.സി. മാത്യു ആണ്. ഡബ്ല്യു.എം.സി നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സ് പ്രസിഡന്റ്, ഡബ്ല്യു.എം.സി അമേരിക്ക റീജിയന് വൈസ് പ്രസിഡന്റ് ഫോര്‍ ഓര്‍ഗനൈസിംഗ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പാടവം തെളിയിച്ചിട്ടുണ്ട്.
ചുമതല ഏറ്റെടുത്ത മറ്റ് ഡബ്ല്യു.എം.സി അമേരിക്ക റീജിയന് (യൂണിഫൈഡ്) ഭാരവാഹികളും അവരുടെ സ്ഥാനവും ചുവടെ:
ജനറല്‍ സെക്രട്ടറി- കുര്യന് സഖറിയ (ഒക്കലഹോമ)
ട്രഷറര്‍- ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്സി)
വൈസ് ചെയര്മാന്- വര്‍ഗീസ് കയ്യാലയ്ക്കകം (ഡാളസ്)
വൈസ് ചെയര്‍പേഴ്സണ്‍- ത്രേസ്യാമ്മ നാടാവള്ളില്‍ (ന്യൂയോര്‍ക്ക്)
വൈസ് പ്രസിഡന്റുമാര്‍ – ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്), ടോം വിരിപ്പന്‍, എല്‍ദോ പീറ്റര്‍ (ഹൂസ്റ്റണ്‍)
അസോസിയേറ്റ് സെക്രട്ടറി- പിന്റോ ചാക്കോ കണ്ണമ്പള്ളി (ന്യൂജേഴ്സി)
വിമന്‍സ് ഫോറം പ്രസിഡന്റ്- ആലീസ് ആറ്റുപുറം (ഫിലാഡല്‍ഫിയ)
യൂത്ത് ഫോറം പ്രസിഡന്റ്- സുധീര്‍ നമ്പ്യാര്‍ (ന്യൂജേഴ്സി)
ചാരിറ്റി ഫോറം പ്രസിഡന്റ്- ഡോ. രുഗ്മിണി പദ്മകുമാര്‍ (ന്യൂജേഴ്സി)
ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റ്- ഡോ. എലിസബത്ത് മാമ്മന്‍ (ന്യൂജേഴ്സി)
പബ്ലിക് റിലേഷന്‍സ് ഫോറം പ്രസിഡന്റ്- ജിനേഷ് തമ്പി (ന്യൂജേഴ്സി).
അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി സര്‍വാത്മനാ പ്രവര്‍ത്തിക്കണമെന്ന് സത്യപ്രതിജ്ഞ വാക്യങ്ങള്‍ ചൊല്ലിക്കൊടുത്ത ഔട്ട്ഗോയിംഗ് അമേരിക്കാ റീജിയണ്‍ പ്രസിഡന്റും സീനിയര്‍ ഡബ്ല്യു.എം.സി ലീഡറും ആയ ശ്രീ. ജോണ്‍ ഷെറി നവ ഭരണ സാരഥികളോട് അഭ്യര്‍ത്ഥിച്ചു.
പുതിയ നേതൃത്വത്തിന് ആശംസകള്‍ നേരുന്നതിനൊപ്പം ഡബ്ല്യു.എം.സി യുടെ ഐക്യത്തിനും,ഒരുമക്കും തടസം നില്‍ക്കുകയും വിമത ഗ്രൂപ്പുകള്‍ക്കു രൂപം കൊടുക്കുകയും ചെയ്യുന്ന കുത്സിത ശക്തികളെ സമൂഹം തിരിച്ചറിയണമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു. ജോസഫ് ജി. പനക്കല്‍ ചെയര്‍മാനായും, പി. സി. മാത്യു പ്രസിഡന്റായുമുള്ള ഡബ്ല്യു.എം.സി അമേരിക്ക റീജിയന് (യൂണിഫൈഡ്) ആണ് ഗ്ലോബല്‍ അംഗീകൃത വിഭാഗമെന്നു ഐസക് ജോണ്‍ എടുത്തു പറഞ്ഞു.
ഇലക്ഷന് കമ്മീഷണര്‍ ജോണ്‍ തോമസ് (സോമന്), ഡോ. ജെ. അലക്സാണ്ടര്‍ റിട്ട. ഐ.എ.സ്. (ഗ്ലോബല്‍ ഇലക്ഷന് കമ്മീഷണര്‍) എന്നിവര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു
ഗ്ലോബല്‍ ചെയര്മാന് പി. വി. പ്രവീണ്‍, എ.സ്. ജോസ്, സോമന് ബേബി, സിറിയക് തോമസ്, ജോബിന്സണ് കോട്ടത്തില്‍, സാബു ജോസഫ് സി. പി. എ, തോമസ് മൊട്ടക്കല്‍, തങ്കമണി അരവിന്ദന്, ഷോളി കുമ്പിളുവേലി, എസ്. കെ. ചെറിയാന്, എന്നിവര്‍ പുതിയ നേതൃനിരയെ ആശംസകള്‍ അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news