Flash News

നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; കീഴ്ച്ചുണ്ട് കടിച്ചുമുറിച്ചു

August 24, 2016

dog bite

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരന്‍െറ കീഴ്ചുണ്ട് തെരുവുനായ കടിച്ചുമുറിച്ചു. മകനെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനും കടിയേറ്റു. കൊട്ടാരക്കര മാറനാട് ചിറ്റാകോട് പെരുമ്പള്ളില്‍ വീട്ടില്‍ ബിനു പണിക്കര്‍-സുജ ദമ്പതികളുടെ മകന്‍ അലന്‍ ജി. പണിക്കരെയാണ് നായ ആക്രമിച്ചത്. കീഴ്ച്ചുണ്ട് വേര്‍പെട്ട കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരന്‍ ആല്‍ബിനൊപ്പം (11) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അലനെ നായ ആക്രമിക്കുകയായിരുന്നു. നായ അലനെ കടിച്ചുകുടഞ്ഞു. ഒടുവില്‍ നായയുടെ കാലില്‍ പിടിച്ച് ദൂരേക്ക് വലിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ സുജയുടെ വലത് കൈക്കും തുടയിലും കടിയേറ്റു. കീഴ്ച്ചുണ്ടിലെ മുറിവ് മാരകമായതിനാല്‍ അലനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വീടിനുസമീപത്തെ പറമ്പില്‍ ഇറച്ചിക്കടകളില്‍നിന്നുള്ള അവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനാല്‍ നായശല്യം രൂക്ഷമാണ്. പിതാവ് ബിനു ഗള്‍ഫിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top