ഉറങ്ങിക്കിടന്നിരുന്ന സ്വവര്‍ഗാനുരാഗികളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്

Victim antonyഅറ്റ്‌ലാന്റ: സ്വന്തം കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്വവര്‍ഗാനുരാഗികളായ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ പ്രതിയായ ജോര്‍ജിയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ബ്ലാക്ക്‌വെല്ലിനെ (48) യാണ് ഫള്‍ട്ടന്‍ കൗണ്ടി സുപ്പീരിയര്‍ കോടതി 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ആഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു സുപ്രധാനമായ വിധി പ്രഖ്യാപനം ഉണ്ടായത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന വിധി പ്രഖ്യാപനമായിരുന്നു ജൂറിയുടേത്. പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.

ഫെബ്രുവരി 12-നായിരുന്നു സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞു മുറിയില്‍ ഉറങ്ങുകയായിരുന്ന ആന്റണി ഗുഡന്‍, മാര്‍ക്വസ് റ്റോള്‍ബര്‍ട്ടി എന്നിവരുടെ ശരീരത്തിലേക്കാണ് മാര്‍ട്ടിന്‍ ബ്ലാക്ക്‌വെല്‍ തിളച്ച വെള്ളം ഒഴിച്ചത്. വേദനകൊണ്ടു പിടഞ്ഞിരുന്ന ഇരുവരേയും കൈക്കു പിടിച്ചു ഉടനെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗരതിക്കാര്‍ എന്ന് അട്ടഹസിച്ചാണ് മാര്‍ട്ടിന്‍ ഇവരോടു പുറത്തു പോകാന്‍ ആവശ്യപ്പെട്ടത്.

80 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താങ്കള്‍ ചെയ്തിരിക്കുന്നതെന്ന് വിധി പ്രഖ്യാപനത്തിനിടെ ജഡ്ജി മാര്‍ട്ടിനെ ഓര്‍മ്മപ്പെടുത്തി. “ഹെയ്റ്റ് ക്രൈം” എന്നാണ് ജഡ്ജി ഈ കേസിനെ വിശേഷിപ്പിച്ചത്.

പൊള്ളലേറ്റ ദമ്പതികള്‍ക്ക് നീണ്ട ചികിത്സയും, പ്ലാസ്റ്റിക്ക് സര്‍ജറിയും വേണ്ടിവന്നിരുന്നു. ‘ഹെയ്റ്റ് ക്രൈം’ നിയമം നിലവില്‍ ഇല്ലാതിരുന്ന ജോര്‍ജിയയില്‍ മാര്‍ച്ച് മാസമാണ് ഈ നിയമം കൊണ്ടുവന്നത്.

വീടിനകത്തുണ്ടായിരുന്ന വലിയൊരു കലത്തില്‍ വെള്ളം നിറച്ചു മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി പ്രവര്‍ത്തിച്ചത്. സ്വവര്‍ഗ്ഗ വിവാഹിതരോട് വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.

Print Friendly, PDF & Email

Leave a Comment