Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

നാലു മണിക്കൂറിനുള്ളില്‍ മോഷ്ടാക്കള്‍ കവര്‍ന്നത് രണ്ടര ലക്ഷം ഡോളറിന്റെ ടയറും, വീലുകളും !

August 25, 2016

Peltiertheft1ടയ്‌ലര്‍ (ടെക്‌സസ്): ടയ്‌ലര്‍ പെല്‍ടിയര്‍ ഷവര്‍‌ലേ ഡീലര്‍ ഷോപ്പില്‍ നിന്നും നാലു മണിക്കൂറിനുള്ളില്‍ 48 വാഹനങ്ങളില്‍ നിന്ന് 192 ടയറുകളും, വീലുകളും അഴിച്ചുമാറ്റിയെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതായി ടയ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ആഗസ്റ്റ് 21 ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷം നടന്ന കവര്‍ച്ചയില്‍ ഏകദേശം രണ്ടര ലക്ഷം ഡോളര്‍ നഷ്ടമുണ്ടായതായി കാര്‍ ഡീലര്‍ പറയുന്നു.

കമ്പിവേലികൊണ്ട് ചുറ്റപ്പെട്ട ഡീലര്‍ ഷോപ്പിന്റെ പുറകിലൂടെയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ടെക്‌സസ് ടയ്‌ലറില്‍ ആദ്യമായാണ് ഇങ്ങനെ കളവ് നടക്കുന്നതെന്ന് ടയ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ ഡോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു. ടയറും വീലും നീക്കം ചെയ്തതിനുശേഷം ഇരുമ്പു ബ്ലോക്കുകള്‍ കാറുകള്‍ കേടുകൂടാതെ നിറുത്തുന്നതിന് മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നു.

ടെക്‌സസ് സംസ്ഥാനത്ത് ടയറും, വീലും മോഷ്ടിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് സസൂഷ്മം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ടയ്‌ലറില്‍ മോഷണം നടത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മോഷണത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

മോഷ്ടാക്കളെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ടയ്‌ലര്‍ പോലീസിനെ 903 531 1000 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപേഴ്‌സിനെ 903 597 2833 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tyre2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top