Flash News

യാസ്മിന്‍ അഹമ്മദിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

August 25, 2016

yasmin_050816-1കൊച്ചി: കാസര്‍കോട്ടുനിന്ന് ദമ്പതികളടക്കം 20ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസിലെ രണ്ടാം പ്രതിക്കെതിരെ കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു. അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനെ അടുത്തമാസം ആറിന് ഹാജരാക്കാനാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്. സന്തോഷ് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

നാലര വയസ്സുകാരനായ മകനൊപ്പം കണ്ണൂര്‍ വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ കൊച്ചിയിലത്തെിച്ച ശേഷമാവും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലടക്കമുള്ള തുടര്‍ നടപടി തീരുമാനിക്കുക. പൊലീസ് സമര്‍പ്പിച്ച മുഴുവന്‍ രേഖകളും എന്‍.ഐ.എ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

മലയാളികളുടെ തിരോധാനം: എന്‍.ഐ.എ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

Yasmin ahmedകൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി 25ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസുകളില്‍ എറണാകുളം പ്രത്യേക കോടതിയില്‍ എന്‍.ഐ.എ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കാസര്‍കോട് ചന്ദേര, പാലക്കാട് ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട്ടെ കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുല്ലയാണ് ഒന്നാം പ്രതി. അടുത്തിടെ അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദാണ് രണ്ടാം പ്രതി. ഇവരടക്കം 19 പ്രതികളാണുള്ളത്. കാണാതായ മറ്റുള്ളവരെ നയിച്ചത് റാഷിദാണെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. പാലക്കാട്ടെ കേസില്‍ ബെക്സണ്‍ എന്ന ഈസയാണ് ഒന്നാം പ്രതി. ഇതുവരെ അന്വേഷണം നടത്തിയ കേരള പൊലീസിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും അയച്ച ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്കായി സമര്‍പ്പിച്ചതായും എന്‍.ഐ.എ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top