ഇറ്റലിയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 250-ലധികം പേര്‍ക്ക്; പതിനേഴ് മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ബാലികയെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വീഡിയോ കാണുക)

italy-earthquake-before-after-fb__700-pngഇറ്റലിയെ കുലുക്കി മറിച്ച ഭൂകമ്പത്തില്‍ 250 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ നടുക്കത്തിലാണ് ഇറ്റലിയിലെ ജനങ്ങള്‍. വീടുകള്‍ കുലുങ്ങി, മേല്‍ക്കൂരകള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 3.30 മണിയോടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനേകം കെട്ടടങ്ങള്‍ തകര്‍ന്നുവീണു. ചെറു നഗരമായ അമാട്രീസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.നഗരത്തിന്റെ പകുതിയോളം തകര്‍ന്നു.

ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ റോമില്‍ വരെ കേട്ടെന്നാണ് വിവരം. അക്കുമോലി, അമാട്രീസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോണ്ടോ എന്നീ നഗരങ്ങളെയാണ് ഭൂചലനം ഏറ്റവും കൂടുതലായി ബാധിച്ചത്. ഒരു നഗരത്തെ പൂര്‍ണ്ണമായും വിഴുങ്ങിയ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ല്‍ ഇറ്റാലിയന്‍ നഗരമായ എല്‍ അക്വിലയില്‍ ഉണ്ടായ ഭൂചലനത്തില്‍ 300 പേര്‍ മരിച്ചിരുന്നു.

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനേഴ് മണിക്കൂറോളം കുടുങ്ങിക്കിടന്ന ബാലിക അത്ഭുതകരമായി രക്ഷപെട്ടു. അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടി കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സേനാംഗങ്ങള്‍ പുറത്തെടുത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനേഴ് മണിക്കൂറോളം തലകീഴായി കിടന്ന പെണ്‍കുട്ടിയുടെ രക്ഷപെടല്‍ സേനാംഗങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment