ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

140314013348-vinay-sharma-delhi-gang-rpae-story-topന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യശ്രമം നടത്തി. സെല്ലിന്‍െറ ഗ്രില്ലില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. അധികൃതര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അവശനായ വിനയ് ശര്‍മയെ പിന്നീട് ഡല്‍ഹി ദീന്‍ ദയാല്‍ ആശുപത്രിയിലേക്കു മാറ്റി.

വിനയ് ശര്‍മ്മ അമിതമായി മരുന്നു കഴിച്ച ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് സൂചന. നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ്മ . കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതി റാം സിങ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യാശ്രമം നടന്നതില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ സഹതടവുകാര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം വിനയ് ആവശ്യപ്പെട്ടിരുന്നു.

2012 ഡിസംബറിലാണ് നിര്‍ഭയ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തത് .കൂട്ടുകാരനോടൊപ്പം സിനിമ കണ്ടു മടങ്ങുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജ്യോതി എന്ന 23കാരി 13 ദിവസം നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവില്‍ ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയിലാണ് മരിച്ചത്. കേസിലെ മുഖ്യപ്രതി രാംസിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. അവശേഷിക്കുന്ന നാലുപ്രതികളായ വിനയ് ശര്‍മ, താക്കൂര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുകയാണ്. പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജുവനൈല്‍ ഹോം ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment