കേരള ലിറ്റററി സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിആഘോഷം ഡോ. എം.വി. പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു

DSC_0020ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഈ സാഹിത്യസംഘടന അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഓസസ്റ്റ് 14 ഞായറാഴ്ച വൈകിട്ട് 5.30ന് കേരള അസോസിയേഷന്‍ ഹാളിള്‍ (ഇന്ത്യാ കള്‍ച്ച്വറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ്‌വേ ബുളിവാഡ്, ഗാര്‍ലന്റ് 75043) തുടക്കം കുറിച്ചു. സൊസൈറ്റി സെക്രട്ടറി ശ്രീ. സി.വി. ജോര്‍ജ് ഏവരെയും സ്വാഗതം ചെയ്ത് വേദിയിലേക്ക് നയിച്ചു.

70ാമത് ഇന്ത്യന്‍ സ്വാതന്ത്രദിനത്തില്‍ മലയാളികളുടെ, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ അന്‍പതാം വര്‍ഷം ചരിത്രരേഖകളിലേക്ക് എഴുതപ്പെടുന്നത് സ്മരിച്ചുകൊണ്ട് ഭദ്രദീപം തെളിച്ചു് ഡോ.എംവി.പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി സ്വാതന്ത്ര്യദിനാഘോഷവും, രജതജൂബിലിയുടെ തുടക്കവും, കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷമെന്ന ചരിത്ര പശ്ചാത്തലവും വിശദീകരിച്ചു. കുടിയേറ്റത്തിലേക്ക് പറിച്ചു നടുമ്പോള്‍ അഭിമുഖീകരിക്കേണ്ടുന്ന വൈവിദ്ധ്യങ്ങളെ വിശദമാക്കി വിശിഷ്ടാതിഥി ഡോ. എംവി.പിള്ള പ്രസംഗിച്ചു.

1965ല്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് നാച്വുറലൈസേഷന്‍ ബില്ലിന്‍പ്രകാരം 67മുതല്‍ നേഴ്‌സസ് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു ആരംഭം കുറിച്ചു. സ്റ്റുഡന്റ് വീസ, എക്‌ചേഞ്ച് വീസയിലൊക്കെ ചിലര്‍ ഇതിനുമുന്നേ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ ‘അവകാശം’ നേഴ്‌സസിനു തന്നെ.

ഇന്ത്യയുടെ 70ാം സ്വാതന്ത്ര ദിനാഘോഷവേളയില്‍, അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാചരണം അമേരിക്കന്‍ മണ്ണില്‍ ഡാളസ് നിവാസികളുടെ മഹത്‌വേദിയില്‍ 1963ല്‍ ഡെസ്റ്റിനി എന്ന കപ്പലില്‍ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ കാരണവര്‍ ഡോ. എം.എസ്.ടി. നമ്പൂതിരി മെഴുകുതിരി തെളിയിച്ചു നിര്‍വഹിച്ചു. 1966ല്‍ സ്റ്റുഡന്റ്‌സ് ആയി എത്തിയ റവ. ഡോ. പി.പി. ഫിലിപ്‌സ്, ശ്രീ. പി. വി. ജോണ്‍ എന്നിവര്‍ ആദ്യകാല അനുഭവങ്ങളിലൂടെ ‘കുടിയേറ്റ ചരിത്ര’ത്തിന്റെ ആദ്യശിലകളിട്ടു. 1968ല്‍ ഡാളസില്‍ വന്നിറങ്ങിയ ആദ്യകാല നേഴ്‌സുമാരായ ഏലിയാമ ജോണ്‍, ഏലിയാമ ഫിലിപ്‌സ്, മേരി ജോസഫ്, ഗ്രേസി ഏബ്രഹാം എന്നിവരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ച് വേദിയിലേക്ക് നയിച്ചു.

വിശിഷ്ടാതിഥികള്‍, ഇതര സംഘടനാനേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ലാനയുടെ പ്രസിഡന്റ് ജോസ് ഓച്ചാലില്‍, നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബുമാത്യു ,മറ്റു സംഘടനകളെ പ്രതിനിധീകരിച്ച് സുജന്‍ കാക്കനാട്ട്, സോണി ജേക്കബ്, ഷിജു ഏബ്രഹാം, എബി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷറര്‍ ജോസന്‍ ജോര്‍ജ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. അനുപ സാം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

മീനു എലിസബത്ത് മാത്യുവിന്റെ നേതൃത്വത്തില്‍ ഡാളസ് മെലോഡിയുടെ ‘ഗാനമേള’ പരിപാടികള്‍ക്ക് കൊഴുപ്പേകി.

DSC_0912 DSC_0913

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News