Flash News

തെരുവുനായ്ക്കളുടെ കടിയേറ്റ ബിഹാര്‍ സ്വദേശി മരിച്ചു

August 27, 2016

Malayalam-daily-news-thump-1-2-1കോയമ്പത്തൂര്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ബിഹാറിലെ ബസന്ത്പുര്‍ സ്വദേശി രാംരാജ് യാദവിന്‍െറ മകന്‍ ബുല്‍ബാബു (19) മരിച്ചു. കോയമ്പത്തൂര്‍ നഗരത്തിലെ പീളമേട് ഗോള്‍ഡ്വീന്‍സ് താഷ്കന്‍റ് നഗറില്‍ ടൈല്‍സ് പണിക്കാരനായിരുന്നു.

ആഗസ്റ്റ് 11ന് ഭക്ഷണം കഴിക്കാന്‍ പോകവെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ദേഹമാസകലം കടിച്ച് പരിക്കേല്‍പിച്ച യുവാവിനെ നാട്ടുകാരാണ് രക്ഷിച്ച് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പേപ്പട്ടി വിഷബാധക്കുള്ള കുത്തിവെപ്പെടുത്ത ബുല്‍ബാബു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു. പിന്നീട് പെട്ടെന്ന് അവശനായി മയങ്ങി വീണു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top