മൃതദേഹം ഒടിച്ചു മടക്കി കൊണ്ടുപോയ സംഭവത്തില്‍ റെയില്‍വേ പൊലീസ് എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

odisha-woman-broken-bodyഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ വൃദ്ധയുടെ മൃതദേഹം ഒടിച്ചുമടക്കി മുളയില്‍ കെട്ടി കൊണ്ടുപോയ സംഭവത്തില്‍ റെയില്‍വേ പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. എ.എസ്.ഐ പി.ആര്‍. മിശ്രയെയാണ് സസ്പെന്‍ഡ് ചെയ്തത്.

മൃതദേഹം കൊണ്ടുപോകാന്‍ ബാലസോര്‍ ജില്ലയിലെ സോറോയില്‍നിന്ന് രണ്ടു തൂപ്പുകാരെ ജി.ആര്‍.പി. കൂലിക്ക് വിളിക്കുകയായിരുന്നു. അവരാണ് മൃതദേഹം ഒടിച്ച് ചാക്കില്‍ പൊതിഞ്ഞ് മുളയില്‍ കെട്ടി ചുമന്നതെന്ന് അധികൃതര്‍ പറഞ്ഞു.

തീവണ്ടി തട്ടി മരിച്ച സാലാമണി ബെഹ്റ (80)യുടെ മൃതദേഹമാണ് ഒടിച്ചുമടക്കിയത്. അവരുടെ മൃതദേഹം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് കൊണ്ടുപോയിട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് ജി.ആര്‍.പി. ഉദ്യോഗസ്ഥര്‍ അവിടെയത്തെിയത്.

ബാലസോറിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സംഘടിപ്പിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് മുളയില്‍ കെട്ടികൊണ്ടുപോയെന്നും ഒഡിഷ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Another-shameful-incident-from-Orisa-890x395

Print Friendly, PDF & Email

Leave a Comment