Flash News

അമ്മയുടെ മടിത്തട്ടില്‍ കിടത്തിയിരുന്ന പിഞ്ചുകുഞ്ഞിനെ പേപ്പട്ടി കടിച്ചു

August 27, 2016

Stray_dogs_in_Kerala_തിരുവില്വാമല: അഞ്ചുമാസം പ്രായമായ കുഞ്ഞിനെ പേപ്പട്ടി കടിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടന്ന സംഭവം ശനിയാഴ്ചയാണ് പുറത്തറിയുന്നത്. കുത്താമ്പുള്ളി ചാമുണ്ടി നഗറില്‍ ഏറാത്ത് രമ്യയുടെ മകള്‍ താരക്കാണ് കടിയേറ്റത്. രമ്യയുടെ മാതാവ് ബേബി കുഞ്ഞിനെ മടിയില്‍ കിടത്തി കുളിപ്പിക്കുന്നതിനിടെ തെരുവുനായ് ഓടിവന്ന് കടിക്കുകയായിരുന്നു. ബേബി ബഹളംവെച്ചതോടെ ഓടിയ നായ് തൊട്ടടുത്ത വീടിന്‍െറ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തൊടുകാട്ടില്‍ ഹരിദാസന്‍െറ മകന്‍ അരുണ്‍ കൃഷ്ണന്‍െറ (മൂന്ന്) മുഖത്ത് കടിച്ചു. പിന്നീട് പരക്കോട്ട് വടുക്കലില്‍ മുരളീധരന്‍െറ (48) കാലില്‍ കടിച്ച നായയെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. വൈകീട്ടോടെ നായ് ചത്തു. പേവിഷബാധക്കുള്ള കുത്തിവെപ്പ് എടുത്തിരുന്നു.

ഇതേ നായ് വളര്‍ത്തുമൃഗങ്ങളെയും കടിച്ചു. രണ്ട് പശുവും ഒരു പശുക്കിടാവും നിരീക്ഷണത്തിലാണ്. മറ്റു നായകളെ കടിച്ചതായും നാട്ടുകാര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top