Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കാറല്‍ മാര്‍ക്‌സിന്റെ പേരുകളുള്ള റോഡുകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ഭരണകക്ഷി നേതാവ്

August 28, 2016

5021600656_91fb88d30dകമ്യൂണിസത്തിന്‍റെ ബീജാവാപം നടത്തിയ നാട്ടില്‍ അങ്ങനെയൊരു പാര്‍ട്ടിക്ക് ഇപ്പോള്‍ കാര്യമായ പ്രസക്തിയൊന്നുമില്ല. എങ്കിലും കമ്യൂണിസ്റ്റ് ആചാര്യന്‍ കാറല്‍ മാര്‍ക്‌സ് ഇന്നും ജര്‍മനിയില്‍ ആദരിക്കപ്പെടുന്ന ഓര്‍മ തന്നെ. അതിനുദാഹരണമാണ് അദ്ദേഹത്തിന്‍റെ പേരും വഹിച്ച് അവിടെയുള്ള ഏകദേശം 550 സ്ട്രീറ്റുകള്‍.

ഈ റോഡുകളുടെ മുഴുവന്‍ പേരു മാറ്റണമെന്നാണ് രാജ്യത്തെ യാഥാസ്ഥിതിക പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന വോള്‍ഫ്ഗാങ് സ്റ്റീഗറാണ് ആവശ്യവുമായി രംഗത്തുള്ളത്.

മാര്‍ക്‌സിന്‍റെ പേരിലുള്ള റോഡുകള്‍ മുഴുവന്‍ പഴയ പൂര്‍വ ജര്‍മനിയിലാണുള്ളത്. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷം പശ്ചിമ-പൂര്‍വ ജര്‍മനികള്‍ ഒന്നായപ്പോഴും ഈ പേരില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരുന്നില്ല. ഏകീകരണത്തിനു മുന്‍പ് കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിലായിരുന്നു പൂര്‍വ ജര്‍മനി. അങ്ങനെയാണ് മാര്‍ക്‌സിന്‍റെ പേരില്‍ ഇത്രയധികം റോഡുകള്‍ അവിടെയുണ്ടായത്.

എന്നാല്‍, ശീതയുദ്ധ കാലത്തുനിന്നൊക്കെ ലോകം ഒരുപാട് മുന്നോട്ടു പോന്ന സാഹചര്യത്തില്‍ ഇത്തരം പേരുകള്‍ മാറ്റുന്നതാണ് അഭികാമ്യമെന്ന് സ്റ്റീഗര്‍ പറയുന്നു. പല സ്ഥലങ്ങളിലും പ്രധാന സ്ട്രീറ്റുകള്‍ ഇപ്പോഴും മാര്‍ക്‌സിന്‍റെ പേരില്‍ തുടരുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. മാര്‍ക്‌സും ഫ്രെഡറിക് ഏംഗല്‍സും അവരുടെ പ്രത്യയ ശാസ്ത്രത്തിലൂടെ നല്ലതൊന്നും ചെയ്തിട്ടില്ലെന്നു കൂടി കൂട്ടിച്ചേര്‍ക്കുകയാണ് സ്റ്റീഗര്‍.

കമ്യൂണിസ്റ്റ് ഭരണം കാരണം പൂര്‍വ ജര്‍മനിക്ക് തകര്‍ച്ചയും പാപ്പരത്തവും മാത്രമാണുണ്ടായത്. അതൊക്കെ കഴിഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് നേതാക്കളുടെയൊക്കെ പേരിനു പകരം വിശുദ്ധരുടെ പേരുകള്‍ സ്ട്രീറ്റുകള്‍ക്കു നല്‍കുകയാണു വേണ്ടതെന്നും സ്റ്റീഗര്‍.

പൂര്‍വ ജര്‍മനിയില്‍ അധികാരത്തിലിരുന്ന പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവശിഷ്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അടുത്ത കാലത്ത് പുനരുജ്ജീവിപ്പിച്ച ഡൈ ലിങ്കെ എന്ന പാര്‍ട്ടി മാത്രമാണ് തത്കാലം സ്റ്റീഗറുടെ ആരോപണങ്ങള്‍ നേരിടാന്‍ രംഗത്തുള്ളത്. ജര്‍മനിക്കു മാത്രമല്ല, ലോകത്തിനാകെ മഹത്തായ ആശയങ്ങള്‍ സംഭാവന ചെയ്ത തത്വചിന്തകനായിരുന്നു കാള്‍ മാര്‍ക്‌സെന്ന് പാര്‍ട്ടി നേതാവ് കാതറിന്‍ ലോംപ്‌ഷെര്‍ പ്രതികരിക്കുന്നു.

അമെരിക്കക്കാര്‍ക്ക് ജോര്‍ജ് വാഷിങ്ടണെയോ എബ്രഹാം ലിങ്കണെയോ പോലെയാണ് ജര്‍മനിക്കാര്‍ക്ക് കാറല്‍ മാര്‍ക്‌സ്. അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയശാസ്ത്രം മുതലാളിത്തവിരുദ്ധമായതുകൊണ്ടു മാത്രമാണ് വിദേശ രാജ്യങ്ങളില്‍ മാര്‍ക്‌സ് വിമര്‍ശിക്കപ്പെടുന്നതെന്നും കാതറിന്‍.

മാര്‍ക്‌സിനെക്കൂടാതെ, പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികരായ ഏംഗല്‍സ്, റോസ ലക്‌സംബര്‍ഗ്, ഏണസ്റ്റ് താല്‍മാന്‍ തുടങ്ങിയവരുടെ പേരിലും ജര്‍മനിയില്‍ നിരവധി സ്ട്രീറ്റുകളുണ്ട്.

1553537


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top