ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായധനം

Zemanta Related Posts Thumbnailമനാമ: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കി.മീറ്റര്‍ നടക്കേണ്ടിവന്ന ഒഡിഷ കാലഹന്ദിയിലെ ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ സഹായഹസ്തം.

ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ ക്ഷയരോഗ ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നുനീങ്ങുന്ന ദനാ മജ്ഹിയെക്കുറിച്ചുള്ള വാര്‍ത്ത ബഹ്റൈനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അഖ്ബാര്‍ അല്‍ ഖലീജ്’ എന്ന പത്രത്തില്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ദനാ മാജ്ഹിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. എത്ര തുകയാണ് നല്‍കിയതെന്ന കാര്യവും വ്യക്തമല്ല. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനത്തെുടര്‍ന്ന് ഭാര്യയുടെ മൃതദേഹം കമ്പിളിയില്‍ പൊതിഞ്ഞ് മകള്‍ക്കൊപ്പമാണ് ദനാ മജ്ഹി ഗ്രാമത്തിലേക്ക് നടന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment