വഡോദര: പാകിസ്താന് തടവില്‍ കഴിയുന്ന മത്സ്യബന്ധന തൊഴിലാളികളായ ഭര്ത്താക്കന്മാരെ കാണാന്‍ അനുമതി തേടി മൂന്നു സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നല്കി.
ഗുജറാത്തിലെ ഗിര്‍-സോമനാഥ് ജില്ലയിലെ ഭഗ്വാന് സോളങ്കിയുടെ ഭാര്യ ഗംഗാബെന്‍, ദീപക്ഭായി ബമാനിയയുടെ ഭാര്യ വനിതാബെന്, കേന്ദ്രഭരണ പ്രദേശമായ ദിയുവിലെ അമൃത്ലാല്‍ വൈശ്യയുടെ ഭാര്യ അമൃതാബെന് എന്നിവരാണ് വിസ അനുവദിക്കാന്‍ ഇടപെടണമെന്നു കാണിച്ച് പ്രധാനമന്ത്രിക്ക് എഴുതിയിരിക്കുന്നത്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ വിളിച്ച് തങ്ങളുടെ വിസാ അപേക്ഷയിന്മേല് അനുകൂല നടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കണമെന്നാണ് സ്ത്രീകളുടെ അപേക്ഷ. ഭര്ത്താക്കന്മാരുടെ ആരോഗ്യനില വഷളായിരിക്കെ പാക് ജയില്‍ അധികൃതര്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news