തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കടക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നല്കുന്ന പാസ് നിയമവിരുദ്ധമായി സംഘടിപ്പിച്ച് കെ.ടി.ഡി.സി ജീവനക്കാരന്‍െറ വിളയാട്ടം. പാസ് ദുരുപയോഗം ചെയ്ത് വിമാനത്താവളത്തില്‍ ഇയാള്‍ അനധികൃത ഇടപെടലുകള്‍ നടത്തുന്നതായി ലഭിച്ച പരാതിയില്‍ കെ.ടി.ഡി.സി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെ പൊലീസും എയര്‍പോര്‍ട്ട് അതോറിറ്റിയും അന്വേഷണം തുടങ്ങി.
എയര്‍പോര്‍ട്ട് അതോറിറ്റിയെയും കേന്ദ്ര സുരക്ഷാഎജന്സികളെയും കബളിപ്പിച്ചാണ് വര്‍ഷങ്ങളായി ഇയാള്‍ പാസ് സംഘടിപ്പിച്ചിരുന്നത്. സി.ഐ.എസ്.എഫിന്‍െറ ശിപാര്‍ശയനുസരിച്ച് ചെന്നൈയിലെ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് ഒരു വര്‍ഷത്തെ കാലാവധിക്ക് പാസ് നല്‍കുന്നത്. പാസ് പുതുക്കണമെങ്കില്‍ വകുപ്പ് തലവന്മാര് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിക്ക് അര്‍ഹതപ്പെട്ടവരുടെ പട്ടിക നല്‍കണം. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് പാസ് അനുവദിക്കുക. എന്നാല്‍ ടൂറിസം വകുപ്പ് ഇത്തവണ നല്കിയ പട്ടികയില്‍ ഇയാളുടെ പേരില്ലായിരുന്നു. പട്ടികയിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പാസ് നല്കി. ഇതില്‍പെട്ട ആഭ്യന്തരവിമാനത്താവളത്തിലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയോഗിക്കപ്പെട്ടയാള്‍ ഇയാള്‍ക്ക് പാസ് നല്‍കണമെന്ന് അപേക്ഷ നല്കി. ആഭ്യന്തര വിമാനത്താവളത്തില്‍ മാത്രം ടൂറിസം ചുമതലയുള്ളയാള്‍ ഇയാള്‍ക്ക് രണ്ട് ടെര്‍മിനലിലും പ്രവേശത്തിനുള്ള പാസ് നല്‍കണമെന്ന അപേക്ഷയാണ് സമര്‍പ്പിച്ചത്. ഇതില്‍തന്നെ ഗുരുതര ക്രമക്കേട് വ്യക്തമായിട്ടും പാസ് നല്‍കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വിമാനത്താവളത്തിനുള്ളില്‍ ഇയാളും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. വലിയതുറ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news