Flash News

കൈത്തറി-കുടില്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ സ്‌മൃതി ഇറാനി നടത്തിയ ഷോപ്പിംഗ് സ്‌പ്രീയില്‍ ചിലവായത് എട്ട് ലക്ഷം രൂപ

August 29, 2016

Smriti-Irani-caught-Spy-Camera-in-Goa-e1428075377907വാര്‍ത്തകളില്‍ സ്ഥിരം ഇടംപിടിക്കുന്ന കേന്ദ്രമന്ത്രിമാരിലൊരാളാണ് സ്മൃതി ഇറാനി. അടുത്തിടെയായി വിവാദങ്ങള്‍ സ്മൃതിയെ വിട്ടൊഴിയുന്നേയില്ല. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യയമായ സ്മൃതിയുടെ അമളി പറ്റിയ പോസ്റ്റുകളും അടുത്തിടെ വിവാദമായിരുന്നു. ഇത്തവണയും വിവാദവുമായാണ് സ്മൃതി ഇറാനി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സാരി വാങ്ങിക്കൂട്ടി വകുപ്പിനെകൊണ്ട് പണം അടപ്പിക്കാന്‍ സ്മൃതി ശ്രമിച്ചുവെന്നാണ് വാര്‍ത്ത. ഇതേതുടര്‍ന്ന് ടെക്സ്റ്റല്‍ സെക്രട്ടറി രശ്മി വര്‍മ്മയുമായി മന്ത്രി ഇടഞ്ഞ് നില്‍ക്കുകയാണ്. തര്‍ക്കത്തെ തുടര്‍ന്ന് വകുപ്പ് സെക്രട്ടറി ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും ഇന്ത്യാ സംവാദ് എന്ന ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു വിഷയങ്ങളിലെ സ്മൃതി ഇറാനിയുടെ നിലപാടുകള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് എച്ച് ആര്‍ ഡി വകുപ്പില്‍ നിന്ന് ടെക്‌സ്റ്റെല്‍ വകുപ്പിലേക്ക് മന്ത്രിയെ മാറ്റി. എന്നാല്‍ ഇപ്പോഴുള്ള വകുപ്പിലും സ്മൃതി ഇറാനി വിവാദനായികയാവുകയാണ്.

കൈത്തറി കുടില്‍ വ്യവസായത്തെ അടുത്തറിയാനായി മന്ത്രി നടത്തിയ യാത്രയാണ് കോലാഹലങ്ങള്‍ക്ക് കാരണമായത്. സാരികള്‍ വാങ്ങിയും ഗണേശ വിഗ്രഹം വാങ്ങിയും കൈത്തറി കുടില്‍ വ്യവസായത്തിനെ മന്ത്രി നന്നായി പ്രോല്‍സാഹിപ്പിച്ചു. പ്രോല്‍സാഹിപ്പിച്ച വകയില്‍ ചെലവായത് എട്ട് ലക്ഷം രൂപ. പിന്നീട് പോയ പണം തിരിച്ച് പിടിക്കാനായി മന്ത്രിയുടെ ശ്രമം. തുടര്‍ന്ന്‌ ബില്‍ സെക്രട്ടറിക്ക് നല്‍കി.

പണം അനുവദിക്കാന്‍ പക്ഷേ വകുപ്പ് സെക്രട്ടറി തയ്യാറായില്ല. സ്വകാര്യവശ്യത്തിനായി വാങ്ങിയ സാരികളുടെ പണം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ സെക്രട്ടറി ഉറച്ചു നിന്നു. ഇതില്‍ ചൊടിച്ച മന്ത്രി അണുവിട വിട്ട് കൊടുക്കില്ലെന്നമട്ടിലായി. തനിക്ക് കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാ അവകാശങ്ങളുമുണ്ട് അതിനാല്‍ തന്റെ വകുപ്പിന് പണം അനുവദിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമായി മന്ത്രി. തര്‍ക്കം രൂക്ഷമായതോടെ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതിയുമായി വകുപ്പ് സെക്രട്ടറിയെത്തി. സ്മൃതി ഇറാനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും സെക്രട്ടറി അറിയിച്ചത്രേ.

എന്നാല്‍ തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും വകുപ്പ് സെക്രട്ടറിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും സമ്യതി ഇറാനി പറയുന്നു. സാധനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും ബില്ലുകളൊന്നുമില്ലെന്നും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയും പ്രതികരിച്ചു. വര്‍ഷങ്ങളോളം സീരിയല്‍ നടിയായി തിളങ്ങി നിന്ന സ്മൃതി ഇറാനി 2003ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വക്താവും രാജ്യസഭാംഗവുമായി മാറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top