ഈ വര്‍ഷം 2.5 ലക്ഷത്തിനും 3 ലക്ഷത്തിനുമിടയില്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി. കഴിഞ്ഞവര്‍ഷം അഭയം നല്‍കിയതിന്റെ മൂന്നിലൊന്ന് ആളുകള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫീസ് പറഞ്ഞു.
2015 ല്‍ ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്റെ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. മൂന്നുലക്ഷമാണ് ഈ വര്‍ഷം രാജ്യത്തിന് താങ്ങാവുന്ന പരിധി. കൂടുതല്‍ പേര് എത്തിച്ചേര്‍ന്നാല്‍ അത് രാജ്യത്തെ സമ്മര്‍ദത്തിലാക്കും. കഴിഞ്ഞവര്‍ഷത്തെപോലെയുള്ള സാഹചര്യമല്ല രാജ്യത്തെന്നും മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് മേധാവി ഫ്രാങ്ക് ജ്വര്‍ഗന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ബാല്‍ക്കന്‍ പാത അടച്ചുപൂട്ടിയിരുന്നു. അതേപോലെ ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കുതന്നെ തിരിച്ചയക്കുന്ന കരാറും നിലവിലുണ്ടായി. ഈ രണ്ട് കാര്യങ്ങളും പശ്ചിമേഷ്യയില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹത്തിന് കുറവുവരുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply