Flash News

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം അടുത്ത ഞായറാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും

August 30, 2016

rajnath-singh759ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം അടുത്ത ഞായറാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. ഹുര്‍റിയത് കോണ്‍ഫറന്‍സും മറ്റു വിഘടിത വിഭാഗങ്ങളും അടക്കമുള്ളവരുമായി സര്‍വകക്ഷി സംഘത്തിലുള്ളവര്‍ സംഭാഷണം നടത്തും. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, ബി.ജെപി അധ്യക്ഷന്‍ അമിത്ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രിയും ജമ്മു സ്വദേശിയുമായ ജിതേന്ദ്രസിങ് എന്നിവരുമായി സര്‍വകക്ഷി സംഘാംഗങ്ങള്‍ ആരൊക്കെയാകണം എന്നതിനെക്കുറിച്ചും മറ്റും കൂടിയാലോചന നടത്തിയിരുന്നു.

കശ്മീര്‍ താഴ്വരയിലെ മൂന്നു പൊലീസ് സ്റ്റേഷന്‍ പരിധികള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് കര്‍ഫ്യൂ പിന്‍വലിച്ചു. എങ്കിലും പ്രശ്നബാധിതമായ താഴ്വരയില്‍ സുരക്ഷാസേനയുടെ വിന്യാസത്തിലോ നിരീക്ഷണത്തിലോ കുറവൊന്നും വരുത്തിയിട്ടില്ല. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും ഇടക്കിടക്ക് ഓടുന്നുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില മെച്ചപ്പെട്ടു. ഒന്നര മാസത്തിനു ശേഷം ബാങ്കുകള്‍ തുറന്നപ്പോള്‍ ഉപയോക്താക്കളുടെ തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ വിഘടിതരുടെ ആഹ്വാനം നിലനില്‍ക്കുന്നതിനാല്‍ വിദ്യാലയങ്ങളും കടകളും അടഞ്ഞു തന്നെ കിടക്കുകയാണ്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സൗകര്യം ഇനിയും അനുവദിച്ചിട്ടില്ല. പ്രതിഷേധ സമരങ്ങള്‍ വ്യാഴാഴച വരെ തുടരാനാണ് പ്രക്ഷോഭകരുടെ ആഹ്വാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top