Flash News

തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതില്‍ ഒബാമ റിക്കാര്‍ഡ് സൃഷ്ടിച്ചു

August 31, 2016

obama_prison_വാഷിംഗ്ടണ്‍: ഒരൊറ്റ മാസത്തില്‍ (ആഗസ്റ്റ്) 325 തടവുകാരുടെ ശിക്ഷ ഇളവു ചെയ്ത് ഒബാമ റിക്കാര്‍ഡിട്ടു. ആഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുക്കാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ്സില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും.

മയക്കുമരുന്നു കേസില്‍ കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഒബാമ ഇത്രയും കഠിനമായ ശിക്ഷ നല്‍കുന്നതിനെതിരെ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീര്‍ഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ദാരിദ്ര്യത്തിലും, കടുത്ത മാനസിക സമ്മര്‍ദത്തിലുമാണ് വളരുന്നതെന്ന് ശിക്ഷ ഇളവു ചെയ്തതിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒബാമയുടെ ഭരണത്തില്‍ ഇതുവരെ 673 തടവുകാര്‍ക്കാണ് ശിക്ഷാ ഇളവ് ആനുകൂല്യം ലഭിച്ചിട്ടുള്ളത്. ഒബാമക്ക് മുമ്പുണ്ടായിരുന്ന പതിനൊന്ന് പ്രസിഡന്റുമാര്‍ ആകെ 690 പേര്‍ക്കാണ് ആനുകൂല്യം നല്‍കിയിട്ടുള്ളത്.

മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഇളവ് ലഭിച്ചു പുറത്തു കടന്നാലും അവരില്‍ ഭൂരിഭാഗം പേരില്‍ നിന്നും ആ പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ കഴിയുകയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പലപ്പോഴും അവര്‍ സമൂഹത്തിന് ഭീഷണിയാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഈയ്യിടെ മിസിസിപ്പിയില്‍ രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറ്റ്‌ലാന്റാ ജയിലില്‍ അഞ്ചുവര്‍ഷം തടവു ശിക്ഷ അനുഭവിക്കുകയായിരുന്നുവെന്നും, 2015 ജൂലൈയില്‍ പരോളില്‍ കഴിയവെ സെപ്റ്റംബര്‍ മാസമാണ് പ്രൊബേഷന്‍ ലഭിച്ച് പുറത്തു കടന്നത്. പ്രതിയെ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ വധിക്കപ്പെടുകയില്ലായിരുന്നു എന്നും അഭിപ്രായങ്ങളുണ്ട്. ഒബാമ ശിക്ഷ ഇളവു നല്‍കുന്നതിനെതിരെ ശക്തമായ എതിരഭിപ്രായങ്ങളും ഉയരുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top