Flash News

അശ്ളീല സീഡി: ഡല്‍ഹി മന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി

August 31, 2016

kejri02_1472658346

ന്യൂഡല്‍ഹി: ഡല്‍ഹി ശിശുക്ഷേമ-സാമൂഹികനീതി മന്ത്രി സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. മന്ത്രി ഉള്‍പ്പെട്ട അശ്ളീല സീഡി പുറത്തായതിനെതുടര്‍ന്നാണ് നടപടി. സന്ദീപ്കുമാറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യത വിട്ടുവീഴ്ച ചെയ്യില്ലെന്നും കെജ്രിവാള്‍ ട്വീറ്റുചെയ്തു. മുതിര്‍ന്ന ‘ആപ്’ നേതാക്കളുടെ യോഗത്തിലാണ് മന്ത്രിയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. അഴിമതിയും കുറ്റകൃത്യവും വച്ചുപൊറുപ്പിക്കില്ലെന്ന് കെജ്രിവാള്‍ മുന്നറിയിപ്പു നല്‍കി.

സീഡിയില്‍ സന്ദീപ്കുമാര്‍ രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണുള്ളത്. കെജ്രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണിദ്ദേഹം. ഒന്നര വര്‍ഷത്തിനിടെ ‘ആപ്’ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹമ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top